Monday, March 16, 2026 Last Updated 19 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 04.57 PM

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരും; മലയോര മേഖലയിൽ ശൈത്യം

uploads/news/2026/01/819041/rain imgssssssssssss.gif

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ മാറിനിൽക്കുമെന്നും വരണ്ട കാലാവസ്ഥ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ശൈത്യം കഠിനമാകുമ്പോൾ സമതലങ്ങളിലും തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

മൂന്നാറിൽ താപനില 10 ഡിഗ്രി സെൽഷ്യസിനും താഴെയെത്തി. ജനുവരി 8 വരെ കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ പ്രാദേശികമായ മാറ്റങ്ങൾ കാരണം ഇന്ന് (ജനുവരി 4) ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

Ads by Google
Ads by Google
TRENDING NOW