Thursday, March 12, 2026 Last Updated 45 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Dec 2025 11.39 AM

പുണ്യാഹം പ്രദര്‍ശനത്തിന് എത്തി

uploads/news/2025/12/815251/punyaham.gif

കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച സജില്‍ ശ്രീധറിന്റെ പുണ്യാഹം എന്ന ചെറുകഥയെ അവലംബാക്കി കോന്നി ഫിലിം സൊസൈറ്റി നിര്‍മ്മിച്ച ഹ്രസ്വചിത്രം കിഷ്കിന്ധാകാണ്ഡം, രോമാഞ്ചം, ഷൈലോക്, ജോ ആൻഡ് ദ ബോയ്, നാരായണിയുടെ ആണ്മക്കൾ, ആൻ മേരി കലിപ്പിലാണ്, കസബ, ക്യാപ്റ്റൻ, അബ്രഹാമിന്റെ സന്തതികൾ, എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ നിർമ്മാതാക്കളായ ഗുഡ്‌വില്‍ എന്റര്‍പ്രൈസസിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു.

സജില്‍ ശ്രീധര്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ച പുണ്യാഹം സംവിധാനം ചെയ്തത് ശ്യാം അരവിന്ദം. മികച്ച കുട്ടികളുടെ ചിത്രത്തിനുളള മീഡിയ സിറ്റി അവാര്‍ഡ്, മികച്ച സംവിധായകനുളള ഏ.ടി.ഉമ്മര്‍ അവാര്‍ഡ്, മികച്ച തിരക്കഥാകൃത്തിനുളള കോണ്‍ടാക്ട് അവാര്‍ഡ് എന്നിവ ലഭിച്ചിരുന്നു.
കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയും സമഭാവനയും ഒപ്പം പുറമെ പുരോഗമനം ഭാവിക്കുന്ന മുതിര്‍ന്നവരെ ഭരിക്കുന്ന ജാതിബോധവും തമ്മിലുളള അന്തരം പ്രതിപാദിക്കുന്ന പുണ്യാഹത്തില്‍ മാസ്റ്റര്‍ സഞ്ജയ് എസ്. കുമാറും മാസ്റ്റര്‍ അനന്തകൃഷ്ണനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജോമോന്‍ എടത്വ, റഷീദ് മുളന്തറ, മല്ലിക സോമന്‍, ബീന അശോക്, ദീപ, ആശാകുമാരി, അശോകന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
നിര്‍മ്മാണം : ദില്‍ഷാദ് ഐ, ക്യാമറ: രാജീവ് ഗോവിന്ദന്‍, എഡിറ്റിംഗ് : റോഷന്‍, ചമയം : സതീഷ് തിരുവല്ല, അസോസിയറ്റ് ഡയറക്ടര്‍ : ജോമോന്‍ എടത്വ, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ : അശോക് അരവിന്ദ്, ഫോക്കസ് പുളളര്‍ : കണ്ണന്‍ മുണ്ടക്കയം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റെജി അലക്സ്‌ .

Ads by Google
Wednesday 10 Dec 2025 11.39 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW