-->
ചണ്ഡീഗഢിനെ ഭരണഘടനയുടെ അനുച്ഛേദം 240ൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ. ഇതിനായി പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കും. ഭരണഘടന (131 ഭേദഗതി) ബിൽ 2025 എന്ന പേരിലാണ് ബില്ല് അവതരിപ്പിക്കുക. ചണ്ഡീഗഢിലുള്ള പഞ്ചാബിന്റെ അവകാശവാദത്തെ ദുർബലപ്പെടുത്തുന്നതാണ് തീരുമാനമെന്ന് ചൂണ്ടിക്കാട്ടി ആംആദ്മി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
ഫരീദാബാദിൽ നടന്ന വടക്കൻ മേഖലാ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മാൻ ചണ്ഡീഗഢ് പഞ്ചാബിന് കൈമാറണം എന്ന് ആവശ്യപ്പെട്ടിരുന്നു. ചണ്ഡീഗഢിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഹരിയാനയും പഞ്ചാബും ഒരേ പോലെ അവകാശവാദം ഉന്നയിക്കുന്ന തലസ്ഥാനമാണ് ചണ്ഡീഗഢ്. ഡിസംബർ ഒന്ന് മുതലാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. ഈ സമ്മേളനത്തിലാണ് ബില്ല് അവതരിപ്പിക്കുക.