Sunday, March 22, 2026 Last Updated 6 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 08.16 PM

180 അടി ഉയരത്തിൽ വച്ച് കയർ പൊട്ടി, ബഞ്ചി ജംപിങ്ങിനിടെ യുവാവ് താഴെ വീണു, ​ഗുരുതര പരിക്ക്

​ഗുരുഗ്രാം സ്വദേശിയായ 24 -കാരൻ സോനു കുമാറിനാണ് ഋഷികേശിൽ നടന്ന ബഞ്ചി ജമ്പിംഗ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
man, rope

ഋഷികേശിൽ ബഞ്ചി ജമ്പിംഗിനിടെ കയർ പൊട്ടിയുണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. ​ഗുരുഗ്രാം സ്വദേശിയായ 24 -കാരൻ സോനു കുമാറിനാണ് ഋഷികേശിൽ നടന്ന ബഞ്ചി ജമ്പിംഗ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

ഉത്തരാഖണ്ഡിലെ ശിവപുരിയിൽ സ്ഥിതി ചെയ്യുന്ന ത്രിൽ ഫാക്ടറി അഡ്വഞ്ചർ പാർക്കിലാണ് സംഭവം. ബഞ്ചി ജമ്പിങ്ങിനിടെ യുവാവ് കയർ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു . ഏകദേശം 180 അടി ഉയരത്തിൽ വച്ചാണ് അപകടം. താഴെയുള്ള ടിൻ ഷെഡിലേക്കാണ് യുവാവ് വീണത്. സോനുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കുകളോടെ സോനു കുമാർ ഇപ്പോഴും അത്യാസന്ന വിഭാഗത്തിൽ തുടരുകയാണ്.
അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതിനാൽ പാർക്കിലെ എല്ലാ സാഹസിക വിനോദങ്ങളും അധികൃതർ നിർത്തിവച്ചിരിക്കുകയാണ്.

Ads by Google
Friday 14 Nov 2025 08.16 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW