Friday, March 13, 2026 Last Updated 49 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 31 Oct 2025 08.15 PM

ജോലിക്കിടെ അടുക്കിവെച്ചിരുന്ന കട്ട ഇടിഞ്ഞുവീണു തൊഴിലാളി മരിച്ചു

അഞ്ചൽ പാലമുക്കിൽ പ്രവർത്തിക്കുന്ന കട്ട കമ്പനിക്കകത്തു കട്ട അടുക്കിവെച്ചിരിക്കുന്നതിന് തൊട്ട് താഴെ വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്
worker, die

അഞ്ചലിൽ അടുക്കിവെച്ചിരുന്ന കട്ട വീണ് അന്യസംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. പശ്ചിമബംഗാൾ ഹൽദിവാറീ സ്വദേശിയായ ജിയാറുൾ(23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. അഞ്ചൽ പാലമുക്കിൽ പ്രവർത്തിക്കുന്ന കട്ട കമ്പനിക്കകത്തു കട്ട അടുക്കിവെച്ചിരിക്കുന്നതിന് തൊട്ട് താഴെ വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അട്ടി ഇടിഞ്ഞു ജിയാറുളി​​െ​ന്‍റ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ കട്ട നീക്കം ചെയ്ത് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW