Friday, March 13, 2026 Last Updated 50 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Oct 2025 11.21 AM

പിഎംശ്രീ പദ്ധതി നടപ്പിലാക്കാനുള്ള തിടുക്കം ആപത്ത് ; രൂക്ഷ വിമര്‍ശനവുമായി സുപ്രഭാതം ദിനപ്പത്രം

uploads/news/2025/10/806952/shivankutty.gif

തിരുവനന്തപുരം: സിപിഐയും പോഷക സംഘടനകളും ശക്തമായി എതിര്‍ക്കുന്ന പിഎം ശ്രീ നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തിടുക്കം ആപല്‍കരമെന്ന് സമസ്താ മുഖപത്രം സുപ്രഭാതം. പദ്ധതി നടപ്പാക്കാനുള്ള തീരുമാനം കേരളത്തിന്റെ മതേതരത്വത്തിന് ഭീഷണിയാണെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്താന്‍ ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തണമെന്നും പറഞ്ഞു.

അത് ശ്രീയല്ല പി.എം.ശ്രീ എന്ന ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്്. മറ്റ് വകുപ്പുകള്‍ കേന്ദ്ര ഫണ്ട് വാങ്ങുന്നത് പോലെ അല്ല ഇതെന്നും കാവിവല്‍ക്കരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. ഇത് വിദ്യാഭ്യാസ മേഖലയില്‍ മോദി സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമാണെന്നും പറഞ്ഞു. സിപിഐ പോലും എതിര്‍ക്കുമ്പോഴാണ് പി.എം ശ്രീയെ ഡിവൈഎഫ്‌ഐ ഇരു കൈയും നീട്ടി സ്വീകരിക്കുന്നതെന്നും പറഞ്ഞു. പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകര്‍ക്കുന്നതും മതേതരത്വത്തിന് ഭീഷണിയുമാണ്.

പദ്ധതിയുടെ ഭാഗമായാല്‍ കേരളം ഉയര്‍ത്തി പിടിക്കുന്ന ബദല്‍ രാഷ്ടീയ സമീപനം ഇല്ലാതാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞതാണ്. ഗാന്ധിജിക്കും, നെഹ്റുവിനും, ഖാന്‍ അബ്ദുള്‍ ഗഫര്‍ഖാനും പകരം ഗോഡ്സെ, ഹെഡ്‌ഗേവാര്‍, ശ്യാമപ്രസാദ് മുഖജി എന്നിവരെ പഠിക്കേണ്ടി വരും. മുഗള്‍ ചക്രവര്‍ത്തിമാരെ രാജ്യവിരുദ്ധരാരായി കണക്കാക്കുന്ന എന്‍സിഇആര്‍ടി ചരിത്രമായി പുരണവും ഇതിഹാസവും കെട്ടി എഴുന്നള്ളിക്കുമെന്നും പറയുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞാണ് തമിഴ്‌നാടും പശ്ചിമ ബംഗാളും പദ്ധതിയെ പുറത്ത് നിര്‍ത്തിയതെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW