-->
കൊച്ചി: സംസ്ഥാനസര്‍ക്കാരിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് ഇ.ഡി. യ്‌ക്കെതിരേ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ഗൂഡാലോചന നടത്തുന്നു എന്ന ആരോപണത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള നീക്കം നേരത്തേ സ്‌റ്റേ ചെയ്ത സിംഗിള്‍ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവെച്ചു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും എതിരേ ഗൂഡാലോചന നടത്തി നീക്കം നടത്തുന്നു എന്നാരോപിച്ചാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ അന്വേഷണത്തിന് വെയ്ക്കാനൊരുങ്ങിയത്. എന്നാല്‍ ഇതിനെതിരേ ഇ.ഡി. ഹൈക്കോടതിയെ സമീപിക്കുകയും സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതി സിംഗിള്‍ബഞ്ച് സ്‌റ്റേ നല്‍കുകയുമായിരുന്നു. ഇതിനെതിരേ സര്‍ക്കാര്‍ അപ്പീലിന് പോകുകയായിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ നേരത്തേ സ്വപ്‌നാസുരേഷിന്റെ ഓഡിയോ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ഇ.ഡി. ഗൂഡാലോചന നടത്തുന്നെന്ന ആരോപണം സര്‍ക്കാര്‍ ഉയര്‍ത്തിയത്്. മുഖ്യമന്ത്രിയും സ്പീക്കറും ഉള്‍പ്പെടെയുള്ളവരെ കേസില്‍ പ്രതിചേര്‍ക്കാന്‍ ഇ.ഡി. ഗൂഡാലോചന നടത്തിയെന്നായിരുന്നു ആരോപണം.