Wednesday, March 18, 2026 Last Updated 21 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 10.41 AM

നിങ്ങളുടെ ആദ്യത്തെ ദേശീയ അവാര്‍ഡ്; വിക്രാന്ത് മാസിയെ അഭിനന്ദിച്ച് ഭാര്യ ശീതള്‍ താക്കൂര്‍

sheetal-thakur
photo-www.instagram.com/sheetalthakur/

മികച്ച നടനുളള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ നടന്‍ വിക്രാന്ത് മാസിയെ അഭിനന്ദിച്ച് ഭാര്യ ശീതള്‍ താക്കൂര്‍. വിക്രാന്തിന്റെ തോളില്‍ ചാഞ്ഞ് കിടന്ന് സര്‍ട്ടിഫക്കറ്റ് കൈയില്‍ പിടിച്ച് നില്‍ക്കുന്ന മനോഹരമായ ചിത്രവും ശീതള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

‘എനിക്ക് അഭിമാനിക്കാന്‍ കഴിയുന്നില്ല എന്ന് തോന്നുമ്പോള്‍ നിങ്ങള്‍ എനിക്ക് മറ്റൊരു കാരണം നല്‍കുന്നു. നിങ്ങളുടെ ആദ്യത്തെ ദേശീയ അവാര്‍ഡിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ കടന്നുപോകുന്ന ഓരോ മുറിയിലും നിങ്ങളുടെ ഏറ്റവും ഉച്ചത്തിലുളള ചിയര്‍ ലീഡറാകാന്‍ കഴിഞ്ഞത് എനിക്ക് ഒരു ബഹുമതിയാണ്. ഒരുപാട് സ്‌നേഹത്തോടെ വൈഫ് ’എന്നായിരുന്നു ശീതള്‍ കുറിച്ചത്.

ഇത്തവണത്തെ മികച്ച നടനുളള ദേശീയ പുരസ്‌കാരം ഷാരുഖ് ഖാനും വിക്രാന്ത് മാസിയും പങ്കിട്ടെടുക്കുകയായിരുന്നു. ജവാന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു ഷാരൂഖ് ഖാന്‍ പുരസ്‌കാരം സ്വന്തമാക്കിയത്. 12 ത്ത് ഫെയില്‍ എന്ന ചിത്രത്തിലെ മികച്ച പ്രകടനമായിരുന്ന വിക്രാന്ത് മാസിയെ ഈ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

Ads by Google
Thursday 25 Sep 2025 10.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW