Saturday, March 14, 2026 Last Updated 6 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Sep 2025 02.04 PM

‘ഭാര്യ എന്ന നിലയിൽ, തെറ്റ് തിരുത്തേണ്ടത് എന്റെ കടമ...’രാഘവിന് വിവാഹവാര്‍ഷികാശംസകളുമായി പരിനീതി ചോപ്ര; ടീഷര്‍ട്ടിലെഴുതിയ ‘ഐ ലവ് പാരീസി’ലെ കൗതുകം പങ്കിട്ട് താരം

uploads/news/2025/09/802480/Untitled-7.jpg
Parineeti chopra and Raghav Chadha (Image Source: Instagram)

ബോളിവുഡിന്റെ പ്രിയങ്കരിയായ താരമാണ് പരിണീതി ചോപ്ര. ലേഡീസ് വേഴ്‌സ് റിക്കി ബാഹ്ല്‍ എന്ന ചിത്രത്തിലെ ക്യൂട്ട് കഥാപാത്രത്തിലൂടെയാണ് പരിനീതി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. രണ്‍വീര്‍ സിംഗും അനുഷ്‌ക ശര്‍മ്മയും പ്രധാന വേഷത്തിലെത്തിയ സിനിമയില്‍ സഹനായിക വേഷമായിരുന്നു പരിണീതിയുടേത്. എങ്കിലും സിനിമയിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
‘ഇഷ്ക്സാദേ’ എന്ന ചിത്രത്തിലൂടെ ക്യൂട്ട് ഗേള്‍ ഇമേജില്‍ നിന്ന് കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് പരിണീതി തെളിയിച്ചു. തന്മയത്വത്തോടെ ചെയ്ത ആ കഥാപാത്രം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. പിന്നീടിങ്ങോട്ട് മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി താരം മാറി.
ആംആദ്മി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛന്ദയാണ് പരിനീതിയുടെ ഭര്‍ത്താവ്. ലണ്ടനില്‍ ഒരു കോണ്‍ഫറന്‍സില്‍ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയ രാഘവിനോട് സാധാരണ രീതിയില്‍ സംസാരിച്ചെങ്കിലും പിന്നീടത് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറി. 2023 ല്‍ ഇവര്‍ രണ്ടാളും ഉദയ്പൂരിലെ ലീല പാലസില്‍ വെച്ച് വിവാഹിതരായി.അടുത്ത കുടുംബാഗങ്ങളും സുഹൃത്തുക്കളും സിനിമയിലെയും രാഷ്ട്രീയത്തിലെയും പ്രമുഖരും പങ്കെടുത്ത ചടങ്ങ് ആരാധകരും സോഷ്യല്‍ മീഡിയയും ആഘോഷമാക്കിയിരുന്നു.
സോഷ്യല്‍ മീഡിയയിലും സജീവമായ താരദമ്പതിമാര്‍ തങ്ങളുടെ എല്ലാ വിശേഷങ്ങളും യാത്രാചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്. കഴിഞ്ഞ മാസമാണ് ഇവര്‍ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരാനൊരുങ്ങുവെന്ന പോസ്റ്റിലൂടെ ആദ്യത്തെ കണ്മണിയെ കാത്തിരിക്കുന്ന സന്തോഷം പങ്കിട്ടത്. .
ഇപ്പോഴിതാ തങ്ങളുടെ രണ്ടാം വിവാഹവാര്‍ഷികം രസകരമായ ഒരു പോസ്റ്റിലൂടെയും ചിത്രത്തിലൂടെയും പങ്കിടുകയാണ് പരിണീതി. പാരീസില്‍ നിന്ന് പകര്‍ത്തിയ ചിത്രത്തില്‍ രാഘവ് ധരിച്ചിരിക്കുന്ന ടീഷര്‍ട്ടിലെ വരികളിലെ കൗതുകമാണ് പരിണീതി പോസ്റ്റില്‍ പങ്കിട്ടിരിക്കുന്നത്. ‘‘ഒരു ഭാര്യ എന്ന നിലയിൽ, തെറ്റ് തിരുത്തേണ്ടത് എന്റെ കടമയായിരുന്നു...എന്റെ രാഗായ് വിവാഹവാർഷികാശംസകൾ... എന്റെ ജീവിതത്തിലെ സ്നേഹം, എന്റെ പഗ്ലു സുഹൃത്ത്, എന്റെ ശാന്തനും സമചിത്തനുമായ ഭർത്താവ്...നിങ്ങളോടൊപ്പമുള്ള എന്റെ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങൾ ആസ്വദിക്കാന്‍ ഞാൻ കാത്തിരിക്കുകയാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പരിനീതിയുടെ പോസ്റ്റ്. രാഘവ് ധരിച്ചിരിക്കുന്ന ‘ഐ ലവ് പാരീസ്’ എന്നെഴുതിയ ടീഷര്‍ട്ടിലെ പാരീസ് എന്നതിലെ ‘എസ്’ മറച്ച് ‘ഐ ലവ് പരി...’ എന്നാക്കിയാണ് പരിണീതി കൗതുകം പങ്കിട്ടിരിക്കുന്നത്.
ബ്ലാക്ക് സ്വെറ്റ് ഷർട്ട് കോംബോയാണ് പരിണീതിയുടെ വേഷം. രാഘവ് ബീജ് പാന്റ്സും വിനോദസഞ്ചാരികള്‍ ധരിക്കുന്ന ‘ഐ ലവ് പാരീസ്’ ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. ബ്ലാക്ക് കോമ്പോയില്‍ ദമ്പതിമാര്‍ സൂപ്പര്‍ക്യൂട്ട് ലുക്കിലാണ് ചിത്രങ്ങളില്‍. താരത്തിന്റെ പോസ്റ്റും ആശംസയും ചിത്രങ്ങളും സഹതാരങ്ങളും ആരാധകരും ഏറ്റെടുക്കുകയാണ്.
ഇംത്യാസ് അലി സംവിധാനം ചെയ്ത അമര്‍ സിംഗ് ചംകീലയിലാണ് പരിനീതി അവസാനമായി അഭിനയിച്ചത്. റെന്‍സില്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ഒരു നെറ്റ്ഫ്ളിക്സ് വെബ് സീരീസിലാണ് പരിനീതി ഇപ്പോള്‍ അഭിനയിക്കുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് പരിണീതിയും രാഘവും അവരുടെ സന്തോഷം ആരാധകരോട് പങ്കിട്ടത്. ഒരു വെളുത്ത കേക്കിനു മുകളില്‍ കുഞ്ഞിക്കാലുകളൂടെ രൂപം ഗോള്‍ഡന്‍ ബട്ടര്‍ ഫ്രോസ്റ്റ് ചെയ്ത്‍ അലങ്കരിച്ച്, മുകളില്‍ 1 + 1 = 3 എന്നെഴുതിയത് പങ്കിട്ടായിരുന്നു താരദമ്പതിമാര്‍ സന്തോഷം പങ്കിട്ടത്. ‘‘ഞങ്ങളുടെ ചെറിയ പ്രപഞ്ചം ... അതിന്റെ വഴിയിലാണ്... അളക്കാനാവാത്ത അനുഗ്രഹീതം...’’ എന്ന ക്യാപ്ഷന്‍ സഹിതമായിരുന്നു പോസ്റ്റ്. ഒപ്പം രണ്ടുപേരും കൈകോർത്ത് നടക്കുന്നതിന്റെ ഒരു ചെറിയ വീഡിയോയും ഉണ്ടായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW