-->
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പഭക്തനാണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അത് വെള്ളാപ്പള്ളി നടേശന്റെ മാത്രം വ്യക്തിപരമായ അഭിപ്രായവും നിരീക്ഷണവുമാണ്. പിണറായി വിജയന്‍ എങ്ങനെയാണ് സ്വന്തം ചിന്തയിലും വിശ്വാസങ്ങളിലുമൊക്കെ പുലര്‍ത്തുന്ന കമ്യൂണിസ്റ്റ് മൂല്യങ്ങളെന്നത് നേരിട്ട് അറിയാവുന്ന ആളുകളിലൊരാളാണ് താനെന്ന് എംഎ ബേബി പറഞ്ഞു.
വെള്ളാപ്പള്ളി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പരാമര്‍ശമായി മാത്രമേ കാണുന്നുള്ളൂ. അയ്യപ്പ സംഗമം എത്രത്തോളം വിജയമാണ് എന്നത് മനസ്സിലാക്കാന്‍ ഉണ്ട്. വളരെ കാലികമായ ഇടപെടല്‍ ആണ് ദേവസ്വം ബോര്‍ഡ് നടത്തിയത്. ഇക്കാര്യം വിശദമാക്കി ഹിന്ദു ദിനപത്രത്തില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. ഈ കുറിപ്പിന്റെ പരിഭാഷ കുറെ തെറ്റോട് കൂടി ആണെങ്കിലും ദേശാഭിമാനിയില്‍ വന്നിരുന്നു എന്നും ബേബി കൂട്ടിച്ചേര്‍ത്തു.