Sunday, March 22, 2026 Last Updated 3 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 05.15 PM

പലസ്തീന്‍ ഐക്യദാർഢ്യ സദസ്സ് ; ഗാസയ്‌‍ക്കൊപ്പം , കഫിയ ധരിച്ച് പ്രകാശ് രാജും വെട്രിമാരനും

ഗാസയില്‍ നടക്കുന്ന നരമേധത്തില്‍ നരേന്ദ്ര മോദിയേയും യുഎസിനേയും നടന്‍ കുറ്റപ്പെടുത്തി നടൻ പ്രകാശ് രാജ്.
uploads/news/2025/09/801854/10.gif
photo - facebook

ചെന്നൈ: പലസ്തീനിലെ ഇസ്രയേല്‍ കൂട്ടിക്കുരുതിയില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ പെരിയാർ ഫോളോവേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന റാലിയിൽ പങ്കെടുത്ത് തമിഴ് സിനിമ താരങ്ങൾ. ഗാസയില്‍ നടക്കുന്ന നരമേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യുഎസിനേയും നടന്‍ കുറ്റപ്പെടുത്തി നടൻ പ്രകാശ് രാജ്. മോദിയുടെ നിശബ്ദതയും ഉത്തരവാദിയാണ്', പ്രകാശ് രാജ് പറഞ്ഞു.

പലസ്തീനില്‍ നടക്കുന്നത് ആസൂത്രിതമായ വംശഹത്യയാണെന്ന് സംവിധായകന്‍ വെട്രിമാരന്‍ പറഞ്ഞു. സ്കൂളുകളിലും ആശുപത്രികളിലും പോലും ബോംബുകൾ വർഷിക്കപ്പെടുന്നതായി സംവിധായകന്‍ ചൂണ്ടിക്കാട്ടി. പലസ്തീനില്‍ നടക്കുന്ന അനീതിക്ക് ഉത്തരവാദികള്‍ ഇസ്രയേല്‍ മാത്രമല്ല. അമേരിക്കയും ഉത്തരവാദിയാണ്.'പലസ്തീനില്‍ നടക്കുന്നത് ആസൂത്രിതമായ വംശഹത്യ. സ്കൂളുകളിലും ആശുപത്രികളിലും പോലും ബോംബുകൾ രൂപപ്പെടുത്തുന്നു', വെട്രിമാരൻ പറഞ്ഞു.

തമിഴ്‌നാട്ടിലുടനീളമുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക സംഘടനകൾ, ഇസ്ലാമിക അസോസിയേഷനുകൾ എന്നിവ പങ്കെടുത്ത ഐക്യദാർഢ്യ സദസില്‍ നടന്മാരായ പ്രകാശ് രാജ്, സത്യരാജ്, സംവിധായകരായ വെട്രിമാരൻ, അമീർ‍ എന്നിവർ പങ്കെടുത്തു. കഫിയ അണിഞ്ഞാണ് ഇവർ വേദിയിലെത്തിയത്. മെയ് 17 മൂവ്‌മെന്റ് കോർഡിനേറ്റർ തിരുമുരുകൻ ഗാന്ധി എന്നിവരും പലസ്തീന്‍ അനുകൂല മാർച്ചിന്റെ ഭാഗമായി. ആയിരക്കണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.

Ads by Google
Saturday 20 Sep 2025 05.15 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW