Wednesday, March 11, 2026 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 15 Sep 2025 01.07 PM

യുകെയിലെ പ്രമുഖ മലയാളി സംഘടനയായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ഗൃഹാതുരത്വമുണർത്തുന്ന ഓണാഘോഷം സംഘടിപ്പിച്ചു.

uploads/news/2025/09/800975/uk.jpg

നാടൻ സദ്യയും, നാടൻ മേളങ്ങളും, നാട്യ വിസ്‌മയങ്ങളുമൊരുക്കി വെസ്റ്റ് ഡെർബിയിലെ കാർഡിനൽ ഹീനൻ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷത്തിൽ വൻ ജനസഞ്ചയമാണ് പങ്കെടുത്തത്.

സെപ്റ്റംബർ 13-ന് രാവിലെ 9 മണിക്ക് ലിമ കുടുംബാംഗങ്ങൾ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് കുട്ടികളും മുതിർന്നവരും പങ്കെടുത്ത കായിക മത്സരങ്ങൾ നടന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലി മത്സരം ഓണാഘോഷത്തിന് ആവേശം പകർന്നു. ഓണാഘോഷ പരിപാടികൾ രാത്രി 11.30 വരെ നീണ്ടുനിന്നു.

പരിപാടികളിൽ പങ്കെടുത്തവർ കേരളത്തിന്റെ തനത് വസ്ത്രങ്ങൾ അണിഞ്ഞെത്തി. ഓണക്കോടിയുടെ നിറവും ഓണപ്പൂക്കളുടെ മണവും മനസ്സിൽ ഒരു ഉത്സവ പ്രതീതി ജനിപ്പിച്ചു.ലിവർപൂളിലെ വിഡ്‌നെസിലുള്ള ഗോൾഡ് മൈൻ റെസ്റ്റോറന്റ് ഒരുക്കിയ ഇരുപത്തിയാറു വിഭവങ്ങളുള്ള വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരും ആസ്വദിച്ചു.

കേരളീയ വേഷമണിഞ്ഞു താലപ്പൊലികളേന്തിയ മലയാളി മങ്കമാരുടെ അകമ്പടിയോടെ മാവേലി തമ്പുരാനെയും വിശിഷ്ടാതിഥിയെയും വേദിയിലേക്ക് ആനയിച്ചു. തുടർന്ന് ലിമയിലെ സുന്ദരികളായ യുവതികൾ അവതരിപ്പിച്ച തിരുവാതിര അരങ്ങേറി.

ലിമ പ്രസിഡന്റ് സോജൻ ജോസഫി ന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ സെക്രെട്ടറി ആതിര ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സോജൻ ജോസഫ് അധ്യക്ഷ പ്രസംഗം നടത്തി. മുഖ്യാതിഥിയായ RCN പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യനും പ്രശസ്ത സിനിമാതാരം നേഹ സക്സേനയും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിദേശത്തുപോലും ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണം ആഘോഷിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ടെന്ന് നേഹ സക്സേന പറഞ്ഞു. ഇരുപത്തിയഞ്ചു വർഷമായി മലയാളി സമൂഹത്തിന് ലിമ നൽകിയ സംഭാവനകളെ ബിജോയ് സെബാസ്റ്റ്യൻ പ്രശംസിച്ചു.

തുടർന്ന് യുക്മ വള്ളംകളി മത്സരത്തിലും, യുക്മ നോർത്ത് വെസ്റ്റ്, ദേശീയ കായിക മത്സരങ്ങളിലും വിജയം നേടിയ ലിവർപൂളിലെ മലയാളി ചുണക്കുട്ടികളെയും GCSC, A-Level പരീക്ഷകളിൽ മികച്ച വിജയം നേടിയ ലിമ കുടുംബത്തിലെ കുട്ടികളെയും മൊമന്റോ നൽകി ആദരിച്ചു.

ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ 'Face of LIMA' മത്സരത്തിൽ 'മലയാളി മങ്കയായി സനുജയും കേരള ശ്രീമാനായി അരുണും തിരഞ്ഞെടുക്കപ്പെട്ടു.

വൈവിധ്യമാർന്ന കലാപരിപാടികളാണ് ലിമയുടെ 'ദേ മാവേലി 2025' ഓണാഘോഷത്തിന് മാറ്റുകൂട്ടിയത്. കേരളത്തിന്റെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന നൃത്തങ്ങളും ഗാനങ്ങളും സ്കിറ്റുകളും ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറിയ ഒരു ഫാമിലി എന്റർടെയ്ൻമെന്റ് കോമഡി സ്കിറ്റും ശ്രദ്ധേയമായി.

ലിമ അംഗങ്ങളുടെ കൂട്ടായ പരിശ്രമവും കഠിനാധ്വാനവുമാണ് ഇത്തവണത്തെ ഓണാഘോഷം ഇത്രയും വിജയകരമാക്കിയത്. ഓരോ മലയാളിയുടെയും മനസ്സിൽ അവിസ്മരണീയമായ ഒരനുഭവമായി ഈ ഓണാഘോഷം മാറി.

Ads by Google
Monday 15 Sep 2025 01.07 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW