Tuesday, March 17, 2026 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 12 Sep 2025 07.55 AM

ന്യൂനപക്ഷ സംഗമവുമായി സംസ്ഥാന സര്‍ക്കാര്‍ ; ക്രിസ്ത്യന്‍, മുസ്ലിം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേദി

uploads/news/2025/09/800453/pinarayi-jaik.gif

തിരുവനന്തപുരം: അയ്യപ്പസംഗമത്തിനു പിന്നാലെ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താനായി ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 'വിഷന്‍ 2031' എന്ന പേരില്‍ കൊച്ചിയില്‍വച്ച് ന്യൂനപക്ഷ ക്ഷേമത്തിലൂന്നിയുള്ള ചര്‍ച്ചകള്‍ക്കു വേദിയൊരുക്കാനാണു സര്‍ക്കാര്‍ നീക്കം. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി ഒരുക്കുകയാണ് ലക്ഷ്യം.

ക്രിസ്ത്യന്‍, മുസ്ലിം മത വിഭാഗങ്ങളില്‍പ്പെട്ട 1,500 പേരെ വീതം സംഗമത്തില്‍ പങ്കെടുപ്പിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് സംഗമം. അയ്യപ്പസംഗമം നടത്തുന്നതു ഭൂരിപക്ഷ സമുദായങ്ങളെ പ്രീണിപ്പിക്കാനാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ മുനയൊടിക്കാനാണ് ന്യൂനപക്ഷ സംഗമം. ക്രിസ്ത്യന്‍ വിഭാഗത്തെ സംഘടിപ്പിക്കാനുള്ള ചുമതല കെ.ജെ. മാക്‌സി എം.എല്‍.എയ്ക്കാണെന്നു സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങളിലെ വിവിധ വിഭാഗങ്ങളുമായി ആശയവിനിമയം നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സി.പി.എമ്മിലെ ക്രിസ്ത്യന്‍, മുസ്ലിം വിഭാഗത്തിലെ എം.എല്‍.എമാരോട് മത നേതാക്കളുമായി ആശയം വിനിമയം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗോള അയ്യപ്പസംഗമം പോലെ മറ്റ് മതങ്ങളിലെ വിശ്വാസികളെ സംഘടിപ്പിച്ച് സംഗമം നടത്തുമോയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിന് ഉത്തരമായാണ് ന്യൂനപക്ഷ സംഗമത്തിനുള്ള നീക്കം. ഇതിനായി അയ്യപ്പസംഗമത്തിന്റെ മാതൃകതന്നെ പിന്തുടരും. സര്‍ക്കാര്‍ വിശ്വാസങ്ങള്‍ക്ക് എതിരല്ലെന്നും വിശ്വാസങ്ങള്‍ പരിരക്ഷിക്കുമെന്നും തെളിയിക്കാനുള്ള നീക്കമാണ് അയ്യപ്പ സംഗമത്തിന്റെയും ന്യൂനപക്ഷ സംഗമത്തിന്റെയും പിന്നിലെന്നാണ് സൂചന.

Ads by Google
Ads by Google
LATEST NEWS
TRENDING NOW