Monday, March 16, 2026 Last Updated 28 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 11 Sep 2025 08.27 AM

‘‘മാതാപിതാക്കളായി മാറിയ വരുണിനും ലാവണ്യയ്ക്കും, ഗ്രാന്റ്പേരന്റ്സായി സ്ഥാനക്കയറ്റം കിട്ടിയ നാഗേന്ദ്രബാബുവിനും പത്മജയ്ക്കും ആശംസകള്‍...’’ കുഞ്ഞതിഥിയ്ക്കൊപ്പം ചിരഞ്ജീവി

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ സഹോദരപുത്രനും നടനുമായ വരുണ്‍ തേജിനും ഭാര്യ ലാവണ്യയ്ക്കും ഇന്നലെയാണ് തന്റെ ആദ്യത്തെ കണ്മണി ജനിച്ചത്. ഇപ്പോഴിതാ കുഞ്ഞതിഥിയെ കൈകളിലെടുത്ത് സന്തോഷം പങ്കിടുകയാണ് ചിരഞ്ജീവി.
Telugu superstar Chiranjeevi, Varun Tej and lavanya welcomes their first baby
Chiranjeevi with her brother's son varun tej and his new born baby (Image Source: Instagram)

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ സഹോദരനാണ് തെലുങ്ക് സിനിമാലോകത്തെ നിർമാതാവും നടനുമായ നാഗേന്ദ്ര ബാബു. നാഗേന്ദ്ര ബാബുവിന്റെ മകനും നടനുമാണ് വരുണ്‍ തേജ്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2023 വരുണ്‍ ലാവണ്യ ത്രിപാഠിയെ വിവാഹം ചെയ്തത്. ഇന്നലെയാണ് ഇരുവര്‍ക്കും ആദ്യത്തെ കണ്മണി ജനിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ തങ്ങള്‍ക്ക് ആണ്‍ കുഞ്ഞ് ജനിച്ചെന്ന സന്തോഷവാർത്ത താരദമ്പതിമാര്‍ ആരാധകരുമായി പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ഈ സന്തോഷം പങ്കിടുകയാണ് ചിരഞ്ജീവി. കുടുംബത്തിലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്ത താരം, കുഞ്ഞിന് എല്ലാ സന്തോഷങ്ങളും അനുഗ്രഹങ്ങളും ആരോഗ്യവും നേരുന്നതായും എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും കുഞ്ഞിനുണ്ടാകട്ടെയെന്നും ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
‘‘കുഞ്ഞേ, പുതിയ ലോകത്തിലേക്ക് സ്വാഗതം...
കൊനിഡേല കുടുംബത്തിലെ നവജാത ശിശുവിന് ഹൃദയം നിറഞ്ഞ സ്വാഗതം...അഭിമാനികളായ മാതാപിതാക്കളായ വരുൺ തേജിനും ലാവണ്യ ത്രിപാഠിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...അഭിമാനിയായ മുത്തശ്ശനും മുത്തശ്ശിയുമായി സ്ഥാനക്കയറ്റം ലഭിച്ച നാഗബാബുവിനും പത്മജയ്ക്കും വളരെ സന്തോഷം....കുഞ്ഞിന് എല്ലാ സന്തോഷവും ആരോഗ്യവും സമൃദ്ധമായ അനുഗ്രഹങ്ങളും നേരുന്നു...നിങ്ങളുടെ സ്നേഹവും അനുഗ്രഹവും എപ്പോഴും ഞങ്ങളുടെ കുട്ടിയെ ചുറ്റിപ്പറ്റിയിരിക്കട്ടെ....’’ എന്നാണ് ചിരഞ്ജീവി കുറിച്ചത്. കുഞ്ഞിനെ എടുത്തു കൊണ്ടു നില്‍ക്കുന്ന ചിത്രം സഹിതമായിരുന്നു താരത്തിന്റെ പോസ്റ്റ്. ചിരഞ്ജീവിയ്ക്കൊപ്പം നില്‍ക്കുന്ന വരുണിനെയും ചിത്രത്തില്‍ കാണാം.

ബാലതാരമായി സിനിമയിലെത്തിയ വരുണ്‍ ‘മുകുന്ദ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. കാഞ്ചി, ഫിദ എന്നീ വിജയചിത്രങ്ങളിലൂടെ വരുണ്‍ തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രണയത്തിലൂടെയാണ് വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും ഒന്നായത്. തങ്ങ​ളുടെ ആദ്യത്തെ കണ്മണിയുടെ വരവറിയിച്ചുള്ള പോസ്റ്റില്‍ കുഞ്ഞിനെ കൈകളില്‍ എടുത്തിരിക്കുന്ന ലാവണ്യയുടെ നെറ്റിയില്‍ ഉമ്മ വയ്ക്കുന്ന വരുണിനെ കാണാം. ‘‘ഞങ്ങളുടെ ലിറ്റില്‍ മാൻ. 10.09.2025...’’ എന്ന ക്യാപ്ഷനോടെയായിരുന്നു വരുണ്‍ പോസ്റ്റ് പങ്കിട്ടത്. നടി സാമന്ത റൂത്ത് പ്രഭു, കാജല്‍ അഗർവാള്‍ തുടങ്ങി നിരവധി താരങ്ങള്‍ പോസ്റ്റില്‍ ആശംസയറിയിച്ച്‌ കമന്റ് പങ്കുവയ്ക്കുന്നുണ്ട്.

Ads by Google
Thursday 11 Sep 2025 08.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW