Friday, March 13, 2026 Last Updated 47 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 01 Sep 2025 10.46 AM

പിണറായിയും സ്റ്റാലിനും പങ്കെടുക്കുന്ന അയ്യപ്പസംഗമം ; 'കാട്ടുകോഴിക്ക് എന്ത് സംക്രാന്തി' യെന്ന് അബ്ദുള്ളക്കുട്ടി

uploads/news/2025/09/798713/abdullakkutty.gif

കോഴിക്കോട്: പിണറായിയും സ്റ്റാലിനും പങ്കെടുക്കുന്ന അയ്യപ്പസംഗമം എന്ന് കേള്‍ക്കുമ്പോള്‍ 'കാട്ടുകോഴിക്ക് എന്ത് സംക്രാന്തി' എന്ന ചൊല്ലാണ് ഓര്‍മ്മവരുന്നതെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. പിണറായിയും സ്റ്റാലിനും ദൈവനിഷേധികളെന്നും പറഞ്ഞു. ബിജെപി കുടില്‍ത്തോട് വാര്‍ഡ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിനിടെയായിരുന്നു പ്രതികരണം.

അയപ്പ സന്നിധാനത്തോട് പിണറായിയും കൂട്ടരും ചെയ്ത ക്രൂരത വിശ്വാസികള്‍ ഒരിക്കലും മറക്കില്ലെന്നും പറഞ്ഞു. പരിപാടിക്കെതിരേ നേരത്തേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു. അയ്യപ്പ സംഗമം വോട്ടുബാങ്ക് ലക്ഷ്യമിട്ടുളളതാണെന്നും തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് സംഗമം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഹിന്ദു വൈറസ് ആണെന്നും തുടച്ചുനീക്കണമെന്നും പറഞ്ഞ സ്റ്റാലിനും അയ്യപ്പ ഭക്തന്മാരെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും അവിടെ പോകാന്‍ പാടില്ല. അത് അപമാനമാണ്' എന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നായിരുന്നു കോണ്‍ഗ്രസിന്റെയും പ്രതികരണം. എന്നാല്‍ രാജീവ് ചന്ദ്രശേഖറെ തള്ളി ദേവസ്വംബോര്‍ഡ് തലവന്‍ പി എസ് പ്രശാന്ത് രംഗത്ത് വന്നു.

സെപ്റ്റംബര്‍ 20-നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. പമ്പാ തീരത്താണ് പരിപാടി. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം.

Ads by Google
Monday 01 Sep 2025 10.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW