-->
ബെയ്ജിങ്: ഏഴുവര്‍ഷത്തിനു ശേഷം ചൈനീസ് മണ്ണിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിക്കായാണ് മോദി ചൈനയിലെ ടിയാന്‍ജിനിലെത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായും മോദി ചര്‍ച്ച നടത്തും. യുഎസിന്റെ തീരുവ ഭീഷണിക്കിടെ ഇന്ത്യ-ചൈന-റഷ്യ സഖ്യം ശക്തമാകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഉച്ചകോടി.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഉച്ചകോടിക്കെത്തുന്നുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. 2020ലെ ഗല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ഇന്ത്യ-ചൈന ബന്ധം മോശമായിരുന്നു. ഷി ചിന്‍പിങ്ങില്‍നിന്ന് നേരിട്ടു ക്ഷണം ലഭിച്ചതോടെയാണ് പ്രധാനമന്ത്രി ഉച്ചകോടിക്കെത്തുന്നത്. 2017 മുതല്‍ ഇന്ത്യ എസ്സിഒയില്‍ അംഗമാണ്.