Saturday, March 14, 2026 Last Updated 19 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 01 Aug 2025 06.20 PM

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം

uploads/news/2025/08/794156/5.gif
photo - facebook

ന്യഡല്‍ഹി : ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്കിനെ തിരഞ്ഞെടുത്തു. ഉര്‍വശി, പാര്‍വതി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ക്രിസ്‌റ്റോ ടോമിയാണ് സംവിധാനം ചെയ്തത്.

റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിർ‍മിച്ച ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിച്ചത്.

2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിച്ചത്. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങളാണ് ആദ്യം പ്രഖ്യാപിക്കുക. 332 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. കൊവിഡിനെ തുടര്‍ന്നായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇടവേളയുണ്ടായത്. 2024ലെ അവാര്‍ഡും ഈ വര്‍ഷം തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Ads by Google
Friday 01 Aug 2025 06.20 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW