-->
യൂറോപ്പ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ജര്‍മ്മനി, യു കെ, അയര്‍ലണ്ട്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കും. 'ഓര്‍മ്മകളില്‍ ഉമ്മന്‍ ചാണ്ടി എന്ന തലക്കെട്ടില്‍ ജൂലൈ 26 ശനിയാഴ്ച യൂറോപ്പ് സമയം വൈകിട്ട് 6.30ജങന് (യു കെ, അയര്‍ലണ്ട് സമയം വൈകിട്ട് 5.30PM, ഇന്ത്യന്‍ സമയം രാത്രി 10.00 PM) ഓണ്‍ലൈനായി (ZOOM) സംഘടിപ്പിക്കുന്ന അനുസ്മരണം ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ എം പി, റോജി എം ജോണ്‍ എം എല്‍ എ, രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ, വീക്ഷണം എംഡി അഡ്വ. ജെയ്സണ്‍ ജോസഫ്, മനുഷ്യാവകാശ പ്രവര്‍ത്തകനും കെപിസിസി പബ്ലിക് പോളിസി വിഭാഗം തലവനുനായ ജെ എസ് അടൂര്‍, ഉമ്മന്‍ ചാണ്ടിയുടെ പുത്രി മറിയ ഉമ്മന്‍, മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി എസ് ജോയ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഡോ. ജിന്റോ ജോണ്‍, ഡോ. സോയ ജോസഫ്, ഐ ഓ സി ഗ്ലോബല്‍ കോഡിനേറ്റര്‍ അനുരാ മത്തായി, ഐ ഓ സി യൂറോപ്പ് വൈസ് ചെയര്‍മാന്‍ സിരോഷ് ജോര്‍ജ് തുടങ്ങിയവര്‍ അനുസ്മരണ പരിപാടിയുടെ ഭാഗമാകും.
കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ അനുസ്മരണ പരിപാടിയില്‍ ജര്‍മ്മനി, യു കെ, അയര്‍ലാന്‍ഡ്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ഐ ഓ സി നേതാക്കളും പ്രവര്‍ത്തകരും ഉമ്മന്‍ ചാണ്ടിയെ സ്‌നേഹിക്കുന്ന സുമനസുകളും പങ്കെടുക്കും. നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഐ ഓ സി - യൂറോപ്പിന്റെ നേതൃത്വത്തില്‍ വലിയ ജന പങ്കാളിത്തത്തോടെ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു.
ഏവരെയും ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കണ്‍വീനറും ഐ ഓ സി (ജര്‍മ്മനി) - കേരള ചാപ്റ്റര്‍ പ്രസിഡന്റുമായ സണ്ണി ജോസഫ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത് : റോമി കുര്യാക്കോസ്