Friday, March 13, 2026 Last Updated 28 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jul 2025 03.30 PM

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകക്കേില്‍ കുറ്റപത്രം സമര്‍പ്പിച്ചു; കൊലയ്ക്ക് കാരണം പ്രതിയുടെ മൂന്‍വൈരാഗ്യം ;1100 പേജുകള്‍, 67 സാക്ഷികള്‍

uploads/news/2025/07/791390/amith.jpg

കോട്ടയം: വ്യവസായിയെയും ഭാര്യയെയും കൊലപ്പെടുത്തിയ തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 1100 പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ 67 സാക്ഷികളും 49 ഡോക്യുമെന്റുകളും ഉണ്ട്. ഏപ്രില്‍ 22 നായിരുന്നു മുന്‍ തൊഴിലാളിയായ അസം സ്വദേശി അമിത് ഒറാങ് വിജയകുമാറിനെയും ഭാര്യ മീരാ വിജയകുമാറിനെയും കൊലപ്പെടുത്തിയത്.

സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിജയകുമാര്‍ ജോലിക്കാരനായിരുന്ന അമിത്തിനെ ശമ്പളം നല്‍കാതെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. ഇതേതുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പണം തട്ടാന്‍ അമിത് ശ്രമിച്ചത്. ഈ കേസില്‍ അഞ്ചുമാസം പ്രതി റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. ഈ കാലത്താണ് ഭാര്യയുടെ ഗര്‍ഭം അലസി പോകുന്നത്. ഭാര്യയെ പരിചരിക്കാന്‍ പോകാന്‍ സാധിക്കാത്ത വന്നതിലുള്ള വൈരാഗ്യം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

വിജയകുമാറുമായി പ്രതി ശമ്പളതര്‍ക്കമുണ്ടായിരുന്നു. ഇത് വിജയകുമാറില്‍ നിന്നും രണ്ടരലക്ഷം രൂപ തട്ടിയെടുക്കുന്നതിലേക്ക് നയിച്ചു. വിജയകുമാര്‍ കേസ് കൊടുക്കുകയും അമിതിനെ പോലീസ് അറസ്റ്റ് ചെയ്യകുയുമുണ്ടായി. ഈ കേസില്‍ ജയിലില്‍ കഴിയുമ്പോഴായിരുന്നു ഭാര്യയുടെ ഗര്‍ഭം അലസിയത്. ഈ വൈരാഗ്യമെല്ലാം വെച്ചുകൊണ്ടു തിരികെ വന്ന അമിത് ഇവരുടെ വീട്ടില്‍ താമസിച്ചുകൊണ്ട് വിജയകുമാറിനെയും ഭാര്യയെയും കൊലപ്പെടുത്തി. വിജയകുമാറിനെ മാത്രമാണ് കൊലപ്പെടുത്താന്‍ അമിത് തീരുമാനിച്ചത്. കൊലപാതകം നടക്കുന്ന ശബ്ദം കേട്ട് വിജയകുമാറിന്റെ ഭാര്യ എഴുന്നേറ്റത്തോടെയാണ് അവരെയും വക വരുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകം ചെയ്യാന്‍ മൂന്നുദിവസം കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ പ്രതി താമസിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ അന്ന് രാത്രി 10 മണിക്ക് പ്രതി ഇറങ്ങിപ്പോകുന്നതും പുലര്‍ച്ചെ നാലേകാലോടെ മടങ്ങിയെത്തുന്നതും ലോഡ്ജിന്റെ സിസിടിവിയില്‍ കാണാം. ആയുധത്തില്‍ അടക്കമുള്ള വിരല്‍ അടയാളങ്ങളാണ് പ്രതി അമിത് തന്നെയാണ് എന്ന് ഉറപ്പിക്കാന്‍ കാരണം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അമിത് ഉറാങിനെ കുടുക്കിയത് ഇന്‍സ്റ്റാഗ്രാം ഭ്രമമായിരുന്നു. സുഹൃത്തിന്റെ വൈഫൈ ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം ഓപ്പണ്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ആണ് പ്രതി പിടിയിലായത്. സിസിടിവി പരിശോധനയില്‍ പ്രതി രക്ഷപ്പെട്ടതിനെ കുറിച്ച് വ്യക്തമായ വിവരം കിട്ടിയപ്പോഴാണ് കൊലപാതക സ്ഥലത്ത് നിന്നും മോഷ്ടിച്ച ഫോണ്‍ ഇയാള്‍ ഓണ്‍ ചെയ്തത്. ടവര്‍ ലൊക്കേഷന്‍ ലഭിച്ചതിന് പിന്നാലെ പൊലീസ് സംഘം തൃശൂരിലെത്തി മാള മേലടൂരിലെ കോഴിഫാമിന്റെ കെട്ടിടത്തില്‍ നിന്നുമായിരുന്നു അമിതിനെ പിടികൂടിയത്.

Ads by Google
Wednesday 16 Jul 2025 03.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW