-->
അയർലൻഡ്: മലങ്കര സഭയുടെ ടിപ്പറ റി സെൻറ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ പെരുന്നാൾ ആഘോഷങ്ങൾ ജൂലൈ ആറിന് ആരംഭിച്ചു. സഹ വികാരി ഫാ. ജിത്തു വർഗീസ് ഞായറാഴ്ച വിശുദ്ധ കുർബാന അർപ്പിച്ചു.വികാരി ഫാ.നൈനാൻ കുര്യാക്കോസ് പെരുന്നാൾ കൊടിയേറ്റ് നിർവഹിച്ചു.. ജൂലൈ 14ന് ഓൾ അയർലൻഡ് ടീനേജസ് കോൺഫറൻസ് രാവിലെ പത്തര മുതൽ മൂന്നര വരെ ദേവാലയത്തിൽ നടത്തും.
ഫാ. ഡോ. അലക്സാണ്ടർ J കുര്യൻ(USA) മുഖ്യപ്രഭാഷണം നടത്തും. 4.45ന് ജീസസ് പ്രയർ ധ്യാനം, 5.30ന് പെരുന്നാൾ സന്ധ്യ നമസ്കാരം, വചനപ്രഘോഷണം(ഫാ.ഡോ. അലക്സാണ്ടർ കുര്യൻ),പ്രദക്ഷിണം, ആശിർവാദം നേർച്ച വിളമ്പ്, ഗാനാർച്ചന, പ്രകാശ വിസ്മയം എന്നിവ ഉണ്ടായിരിക്കും.
പ്രധാന പെരുന്നാൾ ദിവസമായ 15 ന് 8.45ന് പ്രഭാത നമസ്കാരവും 9.45ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയും ഉണ്ടായിരിക്കും. ഫാ.ഡോ. അലക്സാണ്ടർ കുര്യൻ മുഖ്യകാർമികത്വം വഹിക്കും. പ്രസംഗം പ്രദക്ഷിണം ആശിർവാദം നേർച്ച വിളമ്പ് നേർച്ച സദ്യ പൈതൽ നേർച്ച,ആദ്യഫല ലേലം കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
12 'വയസ്സിൽ താഴെയുള്ള എല്ലാ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൈതൽ നേർച്ചയിൽ പങ്കാളിത്തം ഉണ്ടായിരിക്കും. അയർലണ്ടിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും വിശ്വാസികളും നാനാജാതി മതസ്ഥരായ ഭക്തജനങ്ങളും പെരുന്നാളിൽ സംബന്ധിക്കും. പെരുന്നാളിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.നൈനാൻ കുര്യാക്കോസ് സഹവികാരി ഫാ. ജിത്തു വർഗീസ് കൈക്കാരൻ. . ബിനു എൻ തോമസ്
സെക്രട്ടറി പ്രദീപ് ചാക്കോ എന്നിവർ അറിയിച്ചു