-->
തിരുവനന്തപുരം: ഗവര്‍ണര്‍ക്കും വൈസ്ചാന്‍സലര്‍ക്കും എതിരേയുള്ള ശക്തമായ പ്രതിഷേധവുമായി ഇടതുപക്ഷ യുവജന സംഘടനകള്‍ കേരളാസര്‍വകലാശാലയ്ക്ക് മുന്നില്‍. കഴിഞ്ഞദിവസം എഐഎസ്എഫ് നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി ഇന്ന് ഡിവൈഎഫ്‌ഐ യും എഐഎസ്എഫ് പ്രവര്‍ത്തകരും സര്‍വകലാശാലയുടെ ഗേറ്റിന് മുന്നില്‍ എത്തുകയായിരുന്നു. ഇന്നലെ കേരളാസര്‍വകലാശാല എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് പിന്നാലെ ഇന്ന് സംസ്ഥാനത്ത് എസ്എഫ്‌ഐ വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചിരുന്നു.
കേരളാസര്‍വകലാശാലയിലേക്ക് മാര്‍ച്ചുമായി എത്തിയ എഐഎസ്എഫ് പ്രവര്‍ത്തകര്‍ രാവിലെ 11 മണിയോടെ സര്‍വകലാശാല ക്യാംപസിനുള്ളിലേക്ക് കടന്നിരുന്നെങ്കിലും പോലീസ് ഇവരെ തടയുകയായിരുന്നു. അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചെങ്കിലും ഈ സമയത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി എത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സര്‍വകലാശാലയുടെ മെയിന്‍ ഗേറ്റിന് മുകളിലും പോലീസിന്റെ ബാരിക്കേഡിന് മുകളിലും കയറിയിരുന്ന് ബാനറും കൊടിയും ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു.
സര്‍വകലാശാലയ്ക്ക് മുന്നിലായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചത്. അതേസമയം സര്‍വകലാശാല ക്യാംപസിലേക്ക് കയറേണ്ടതില്ലെന്ന് ഇവര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനിടയില്‍ പോലീസ് രണ്ടു തവണ പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ തിരിച്ചുപോയില്ല. പ്രകോപനമില്ലാതെ ജലപീരങ്കിപ്രയോഗിച്ചെന്ന് ആരോപിച്ച് പിന്നീട് പോലീസുമായി പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടാക്കി. ഒടുവില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു.
ഏതാനും എഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തിരുവനന്തപരും ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വലിയ ജനക്കൂട്ടമാണ് കേരളാസര്‍വകലാശാലയ്ക്ക് മുന്നിലേക്ക് നടത്തിയത്. എസ്എഫ്‌ഐ യുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐ വന്നത്. ഗവര്‍ണര്‍ക്കും വൈസ്ചാന്‍സലര്‍ക്കും എതിരേ അതിരൂക്ഷമായ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. സംസ്ഥാന ജനറല്‍ സെക്രട്ടറി സിനാജാണ് പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.