Monday, March 23, 2026 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jun 2025 04.49 PM

ഒരു വർഷമായി അസഹ്യമായ തൊണ്ടവേദന; ആറ് വയസ്സുകാരന്റെ്‌ തൊണ്ടയിൽ കുടുങ്ങിയത് കളിപ്പാട്ടത്തിലെ പ്ലാസ്റ്റിക്

ഒരു വർഷമായി നിരന്തരമായ തൊണ്ടവേദന കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു ഷണ്മുഖ
uploads/news/2025/06/787420/3.gif
photo - facebook

ഹൈദരാബാദ്: നിരന്തരമായ തൊണ്ടവേദന അനുഭവിച്ചിരുന്ന ആറ് വയസുകാരന്റെ തൊണ്ടയിൽ നിന്ന് പ്ലാസ്റ്റിക്ക് വസ്തു കണ്ടെടുത്തു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ഷണ്മുഖ എന്ന കുട്ടിയുടെ തൊണ്ടയിൽ നിന്നാണ് പ്ലാസ്റ്റിക് വസ്തു കണ്ടെടുത്തത്.

ഒരു വർഷമായി നിരന്തരമായ തൊണ്ടവേദന കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു ഷണ്മുഖ. മാതാപിതാക്കൾ നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും എന്താണ് കാരണമെന്ന് കണ്ടുപിടിക്കാനായിരുന്നില്ല. അവസാനം ഖമ്മത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചു. തുടർന്ന് നടത്തിയ പരിശോധനകളിലാണ് കാര്യം മനസിലായത്.

ഒരു വർഷം മുൻപ് കളിക്കുന്നതിനിടെ ഷണ്മുഖ അറിയാതെ കളിപ്പാട്ടത്തിൽ നിന്നുള്ള ഒരു പ്ലാസ്റ്റിക് വസ്തു വിഴുങ്ങിയിരുന്നു. ഇതാണ് തൊണ്ടവേദനയ്ക്ക് കാരണമായത്. എൻഡോസ്കോപ്പ് ഉപകരണത്തിലൂടെയാണ് പ്ലാസ്റ്റിക് വസ്തു പുറത്തെടുത്തത്. കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്.

Ads by Google
Sunday 22 Jun 2025 04.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW