Wednesday, March 18, 2026 Last Updated 34 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jun 2025 01.05 PM

ഇതുപോലൊരു ദിവസത്തിനായി ഇത്തരമൊരു നിമിഷത്തിനായി ഞാന്‍ ആഗ്രഹിച്ചിരുന്നു; നൂറിന്‍ ഷെരീഫ്

noorin-shereef
photo-www.instagram.com/noorin_shereef_

കരിയറില്‍ നേരിട്ട തിരിച്ചടികള്‍ക്ക് ശേഷം കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 വിലൂടെ തിരിച്ചുവരാന്‍ കിഞ്ഞ സന്തോഷം പങ്കുവെച്ച് നടി നൂറിന്‍ ഷെരീഫ്. ഇതുപോലെ ഒരു ദിവസത്തിനായാണ് താന്‍ ഏറെക്കാലമായി കാത്തിരുന്നതെന്ന് നൂറിന്‍ ഷെരീഫ് പറയുന്നു.

സ്‌ക്രീനില്‍ എന്നെ ഇങ്ങനെ കാണാന്‍ ഞാന്‍ എത്രമാത്രം ആഗ്രഹച്ചിട്ടുണ്ടെന്നറിയുമോ? എന്റെ അരങ്ങേറ്റത്തിന് ശേഷം വര്‍ഷങ്ങളോളം ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയും ഉയര്‍ച്ച താഴ്ചകളിലൂടെയുമാണ് ഞാന്‍ കടന്നുപോയത്. എന്റെ സ്വപ്‌നതുല്യമായ കരിയര്‍ എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് കണ്ട് ഞാന്‍ ആശയക്കുഴപ്പത്തിലാവുകയും തകരുകയും ചെയ്ത നിമിഷങ്ങളുണ്ടായിരുന്നു.ഇതുപോല ഒരു ദിവസത്തിനായി ഇത്തരമൊരു നിമിഷത്തിനു വേണ്ടി ഞാന്‍ എന്നെന്നും ആഗ്രഹിച്ചുകൊണ്ടെയിരുന്നു.

കെ.സി .എഫിലെ സ്‌റ്റെഫിയായി എന്നെ തിരഞ്ഞെടുത്തതിനും എന്നില്‍ വിശ്വാസമര്‍പ്പിച്ചതിനും അഹമ്മദ് കബീറിനോടും ബാഹുല്‍ രമേശിനോടും കെസിഎഫിന്റെ മുഴുവന്‍ ടീമിനോടും ഞാന്‍ എന്നെന്നും കടപ്പെട്ടിരിക്കും. എന്റെ സഹതാരങ്ങള്‍ക്കും മുഴുവന്‍ ടീമിനും എന്റെ ഏറ്റവും നല്ലൊരു കുടുംബമായി ഒപ്പം നിന്നതിന് ഒരുപാട് സ്‌നേഹം.

സീരീസ് റിലീസ് ആയതിന് ശേഷം ലഭിക്കുന്ന അതിശയകരമായ പ്രതികരണങ്ങളിലും സ്‌നേഹത്തിലും ഞാന്‍ അതീവ സന്തോഷവതിയാണ്. ഈ ചെറിയ വലിയ കാല്‍വെപ്പ് എനിക്ക് ഏറെ പ്രധാനപ്പെട്ട ഒന്നായതുകൊണ്ട് തന്നെ ഞാന്‍ ഇപ്പോള്‍ വരെ വികാരധീനയാണ്. ഈ അവസരം ഞാന്‍ പൂര്‍ണ ഹൃദയത്തോടെ സ്വീകരിക്കുന്നു ഒപ്പം ഇനി വരാന്‍ പോകുന്നത് എന്താണെന്നറിയാന്‍ കാത്തിരിക്കുന്നു.

മാഷാ അല്ലാഹ്, എന്നെ സ്‌നേഹിക്കുകയും എനിക്ക് ആവശ്യമുളളപ്പോല്ലൊം എന്നെ ചേര്‍ത്തുപിടിക്കുകയും ചെയ്ത നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി. നൂറിന്‍ കുറിച്ചു.

Ads by Google
Sunday 22 Jun 2025 01.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW