Thursday, March 19, 2026 Last Updated 10 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jun 2025 11.57 AM

ബ്രാന്‍ഡുകളോട് താല്‍പര്യമില്ലെന്ന് നാഗ ചൈതന്യ, പക്ഷേ കയ്യില്‍ 41 ലക്ഷത്തിന്റെ വാച്ച്; ട്രോളി സോഷ്യല്‍ മീഡിയ

naga-chaitanya

തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെ മകനും നടനുമാണ് നാഗ ചൈതന്യ. ലവ് സ്റ്റോറി, മജിലി, 100 % ലവ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ നടൻ വേഷമിട്ടിട്ടുണ്ട്. ധനുഷ് ചിത്രം കുബേര ഒരുക്കിയ ശേഖർ കമ്മുലയുടെ മുൻ ചിത്രമായ ലവ് സ്റ്റോറിയിൽ നായകൻ നാഗ ചൈതന്യ ആയിരുന്നു. ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം തനിക്ക് ഇപ്പോൾ ബ്രാൻഡുകളോട് ഭ്രമമില്ലെന്ന് നടൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ നടന്റെ ഈ വാക്കുകൾക്ക് നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

41 ലക്ഷത്തിൻ്റെ വാച്ച് ധരിച്ചുകൊണ്ടാണ് ബ്രാൻഡുകൾ ഉപേക്ഷിച്ചെന്ന് പറയുന്നതെന്നാണ് നടനെതിരെ ഉയരുന്ന വിമർശനം. ഡിസൈനർ വസ്ത്രങ്ങളും ഷൂസുമാണ് നടൻ ധരിക്കുന്നത്. ഏത് ചിലവാണ് നാഗചൈതന്യ കുറച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. 'കയ്യിൽ 41 ലക്ഷം രൂപയുടെ ഒരു ഓഡെമർസ് പിഗ്വെറ്റ് റോയൽ ഓക്ക് ഓഫ്‌ഷോർ ധരിച്ചുകൊണ്ടാണോ ഇതെല്ലാം പറയുന്നത്. ലോകത്തിലെ ഏറ്റവും ആഡംബര കാറുകളിൽ ചിലത് താങ്കളുടെ കൈവശമുണ്ട്. ഒരു മധ്യവർഗ കുടുംബത്തിന് ഒരു തലമുറ ജീവിക്കാൻ ആവശ്യമായ പണം ചെലവഴിച്ച് രണ്ട് സ്വപ്നതുല്യമായ വിവാഹങ്ങൾ നടത്തി. ഡിസൈനർ വസ്ത്രങ്ങളും ഷൂസുമാണ് ധരിക്കുന്നത്. ഏത് ചെലവാണ് താങ്കൾ കൃത്യമായി കുറച്ചത്?', എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

'ലവ് സ്റ്റോറി'യിൽ അഭിനയിക്കുന്നതിന് മുൻപ് മറ്റേതൊരു ചെറുപ്പക്കാരനെയും പോലെ ഞാനും ബ്രാൻഡുകളിൽ ഭ്രമിച്ചിരുന്നു. എന്നാൽ നിങ്ങളെയും, നിങ്ങളുടെ സുഹൃത്തുക്കളെയും, നിങ്ങൾ നയിക്കുന്ന ലളിതമായ ജീവിതവും ഞാൻ കണ്ടു. നിങ്ങൾക്ക് എന്താണ് വേണ്ടതെന്നും, നിങ്ങളുടെ സന്തോഷം എന്താണെന്നും കൃത്യമായി അറിയാം. മറ്റൊരാൾക്ക് ഇതിൽ കൂടുതൽ എന്തുവേണം? ഞാൻ നിങ്ങളെ ശരിക്കും നിരീക്ഷിച്ചു. അതിലൂടെ എനിക്ക് ധാരാളം പണം ലാഭിച്ചു തന്നു. എനിക്ക് ആവശ്യമുള്ള കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്ന് അതോടെ ഞാൻ മനസ്സിലാക്കി', എന്നായിരുന്നു നാഗ ചൈതന്യ മുൻപ് അഭിമുഖത്തിൽ പറഞ്ഞത്.

2021 ൽ പുറത്തിറങ്ങിയ ലവ് സ്റ്റോറി എന്ന സിനിമയിലാണ് നാഗ ചൈതന്യയും ശേഖർ കമ്മുലയും ഒന്നിച്ചത്. സായ് പല്ലവി ആയിരുന്നു സിനിമയിലെ നായിക. ഒരു റൊമാന്റിക് ഡ്രാമയായി ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു നേടിയത്. ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

Ads by Google
Sunday 22 Jun 2025 11.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW