Friday, March 13, 2026 Last Updated 19 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jun 2025 10.20 AM

കേരളസര്‍വകലാശാലയ്ക്ക് മുന്നിലും പ്രതിഷേധം ; ഗവര്‍ണര്‍ക്ക് എതിരേ എസ്എഫ്‌ഐ

uploads/news/2025/06/786532/sfi.jpg

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ കേരളാസര്‍വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ. ഗാന്ധിയുടേയും അംബേദ്ക്കറിന്റെയും ഫ്‌ളക്‌സുകളും ബാനറും ഉയര്‍തതി പ്രതിഷേധിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. ഇന്നലെ രാജ്ഭവന് മുന്നിലും എസ്എഫ്‌ഐ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ സര്‍വകലാശാലയുടെ മുന്നിലും പ്രതിഷേധവുമായി എത്തിയത്.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇന്ന് സര്‍വകലാശാലയില്‍ യോഗത്തില്‍ എത്തുന്ന സാഹചര്യത്തിലായിരുന്നു എസ്എഫ്‌ഐ യുടെ പ്രതിഷേധം. പത്തുമണിക്കാണ് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി. ഇതിന് മുന്നോടിയായി ബാനറുകളും ചിത്രങ്ങളുമായി എത്തിയ എസ്എഫ് പ്രവര്‍ത്തകരെ പോലീസ് തടയുകയായിരുന്നു. ഇവര്‍ ബാനര്‍ ഉയര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് അത് തടഞ്ഞു. തുടര്‍ന്നായിരുന്നു ഇവര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിന് മുന്നിലെ ഗേറ്റിലേക്ക് അംബേദ്ക്കറുടേയും ഗാന്ധിയുടെയും ഫ്‌ളക്‌സുകളുമായി എത്തിച്ചേര്‍ന്നത്.

പൂര്‍ണ്ണമായും നിവര്‍ത്തുന്നതിന് മുമ്പ് പോലീസ് ചുരുട്ടി ബാനര്‍ മാറ്റി. ഇന്നലെയും സമാനരീതിയില്‍ തന്നെ എസ്എഫ്‌ഐ ഗവര്‍ണര്‍ക്ക് എതിരേ പ്രതിഷേധിച്ചിരുന്നു. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ ആര്‍എസ്എസ് നേതാക്കളുടെ ചിത്രം സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി എസ് എഫ് ഐ എത്തിയിരുന്നു. രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ മുറിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗെവാര്‍, ഗോള്‍വാള്‍ക്കര്‍ എന്നിവരുടെ ചിത്രം വെച്ചതിനെതിരേ ആയിരുന്നു പ്രതിഷേധം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW