Wednesday, March 18, 2026 Last Updated 35 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jun 2025 09.35 AM

എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമ, വീണ്ടും നിങ്ങളിലേക്ക് ; സന്തോഷം പങ്കുവെച്ച് മീന

meena
photo-www.instagram.com/meenasagar16

ഉദയനാണ് താരം റീ റിലീസിനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കിട്ട് നടി മീന. ‘ക്യാമറകള്‍ റോളിംഗ് നിര്‍ത്തിയതിന് ശേഷവും ചില കഥകള്‍ നിങ്ങളോടൊപ്പമുണ്ടാകും. അതിലൊന്നാണ് ഉദയനാണ് താരം. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സിനിമ. ഈ ജൂണ്‍ 20 ന് വീണ്ടും നിങ്ങിലേക്ക് വരുന്നു. മോഹന്‍ലാല്‍ , ശ്രീനിവാസന്‍, മുകേഷ്, ജഗതി ശ്രീകുമാര്‍ എന്നിവരോടൊപ്പം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ’എന്നാണ് മീന കുറിച്ചത്.

meena

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്നു ഉദയനാണ് താരം. 2005 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, മുകേഷ്, ജഗതി, മീന, സലീംകുമാര്‍ തുടങ്ങി നിരവധി താരങ്ങളായിരുന്നു അഭിനയിച്ചിരുന്നത്. ഈ മാസം 20 നാണ് ചിത്രം വീണ്ടും ആരാധകരിലേക്കെത്തുന്നത്.

Ads by Google
Saturday 14 Jun 2025 09.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW