Thursday, March 12, 2026 Last Updated 29 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jun 2025 03.27 PM

ജനിച്ചത് ഇരട്ടക്കുട്ടികൾ, പിന്നാലെ രക്തസ്രാവം, യൂട്രസ് നീക്കം ചെയ്യണമെന്ന് ഡോക്ടർ; പ്രസവത്തെ തുടർന്ന് 28 കാരി മരിച്ചു

യുവതിയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയക്ക് മാറ്റി .
uploads/news/2025/06/785122/2.gif
photo - facebook

ആലപ്പുഴ : പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ആലപ്പുഴ ജില്ലയില്‍ എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാര്‍ത്തികയില്‍) കെ.ജെ. മോഹനന്റെ മകള്‍ നിത്യ മോഹനന്‍ (28) ആണ് മരിച്ചത് വെള്ളിയാഴ്ച രാവിലെ 6 മണിക്ക് തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതാണ്. 11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. പിന്നീട് രക്തസ്രാവം നില്‍ക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും വീട്ടുകാരെ അറിയിച്ചു.

വീട്ടുകാര്‍ അതിനു സമ്മതിച്ചു. 3 മണിയോടെ ഹൃദയ തകരാര്‍ ഉണ്ടെന്ന് അറിയിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ വീട്ടുകാരെ കാണാന്‍ അനുവദിച്ചില്ലെന്നും മറ്റ് ആശുപത്രികളിലേക്ക് കൊണ്ടു പോകാന്‍ സമ്മതിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. വൈകിട്ട് 6 മണിയോടുകൂടി മരിച്ചതായി അറിയിക്കുകയായിരുന്നു.

യുവതിയുടെ മരണത്തെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയക്കെതിരെ പ്രതിക്ഷേധിച്ചു . തിരുവല്ല ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി . പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട് . യുവതിയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയക്ക് മാറ്റി .

Ads by Google
Ads by Google
LATEST NEWS
TRENDING NOW