Thursday, March 19, 2026 Last Updated 11 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jun 2025 02.35 PM

തിയേറ്ററില്‍ സിനിമ ദുരന്തമായി, ഒപ്പം ട്രോളുകളും; ഒടുവില്‍ പ്രതിഫലം നിര്‍മാതാവിന് മടക്കി നല്‍കി തെലുങ്ക് താരം

siddhu
photo-www.instagram.com/siddu_buoy/

ടില്ലു, ടില്ലു സ്ക്വയർ തുടങ്ങിയ സിനിമകളിലൂടെ തെലുങ്ക് സിനിമാപ്രേമികളുടെ മനംകവർന്ന നായകനാണ് സിദ്ധു ജൊന്നലഗദ്ദ. നടന്റേതായി നേരത്തെ പുറത്തുവന്ന സിനിമകളൊക്കെയും വലിയ വിജയമാണ് നേടിയത്. ഇതിൽ 100 കോടി സിനിമകളും ഉൾപ്പെടും. എന്നാൽ സിദ്ധുവിന്റെ അവസാന റിലീസായ 'ജാക്ക്' എന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു നേരിട്ടത്. മോശം പ്രതികരണം നേടിയ സിനിമ നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെത്തുടർന്ന് നടൻ സിദ്ധു പ്രതിഫല തുക തിരിച്ച് നൽകിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ചിത്രത്തിനായി വാങ്ങിയ പ്രതിഫലത്തിന്റെ പകുതിയാണ് സിദ്ധു ജൊന്നലഗദ്ദ നിർമാതാവായ ബിവിഎസ്എൻ പ്രസാദിന് തിരിച്ചുനൽകിയത്. 4.75 കോടി നടൻ മടക്കി നൽകിയതായി നിർമാതാവിന്റെ ടീം എക്സിലൂടെ അറിയിച്ചു. ഭാസ്കർ സംവിധാനം ചെയ്ത ജാക്ക് ഒരു ആക്ഷൻ കോമഡി ചിത്രമായിട്ടാണ് ഒരുങ്ങിയത്. ആദ്യ ഷോ കഴിഞ്ഞത് മുതൽ സിനിമയ്ക്ക് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും ട്രോളുകൾക്ക് ഇരയായിരുന്നു. ഇതിനെത്തുടർന്നാണ് നടൻ പ്രതിഫല തുക തിരിച്ചുനൽകിയത്. ഏപ്രിൽ 10 ന് പുറത്തിറങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 8.29 കോടി മാത്രമാണ്. ഇതിൽ 7.91 കോടി ഇന്ത്യയിൽ നിന്നും 0.38 കോടി വിദേശ മാർക്കറ്റുകളിൽ നിന്നുമാണ് നേടിയത്.

ശ്രീ വെങ്കിടേശ്വര സിനി ചിത്രയുടെ ബാനറിൽ ബിവിഎസ്എൻ പ്രസാദ് ആണ് സിനിമ നിർമ്മിച്ചത്. വൈഷ്ണവി ചൈതന്യ, രാഹുൽ ദേവ്, പ്രകാശ് രാജ്, നരേഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രമിപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. ഒടിടിയിലും സിനിമയ്ക്ക് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഭാസ്കർ തന്നെയാണ് സിനിമയ്ക്കായി കഥയും തിരക്കഥയും ഒരുക്കിയത്.

Ads by Google
Thursday 05 Jun 2025 02.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW