Thursday, March 19, 2026 Last Updated 39 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jun 2025 12.04 PM

അത്രയ്ക്കങ്ങ് സൂം ചെയ്യണ്ട; പാപ്പരാസികളോട് നടി അപൂര്‍വ്വ, വീഡിയോ

apoorva-mukhija

പാപ്പരാസികളോട് അഭ്യര്‍ത്ഥനയുമായി നടിയും ഇന്‍ഫ്‌ളുന്‍സറുമായ അപൂര്‍വ്വ മുഖിജ. മുംബൈയില്‍ പാപ്പാരസികള്‍ക്ക് മുന്നില്‍ പോസ് ചെയ്യവെയാണ് മാന്യമായ ചിത്രങ്ങള്‍ എടുക്കാനായി അപൂര്‍വ്വ അഭ്യര്‍ത്ഥിച്ചത്. കേരളത്തില്‍ നീലക്കുയില്‍ എങ്കില്‍, ബോളിവുഡില്‍ ഇന്‍സ്റ്റന്റ് ബോളിവുഡ്, വൈറല്‍ ഭയനി പോലുള്ള ചാനലുകളാണ് ഉള്ളത്. ഇവരോടാണ് നടി മോശമായ ആംഗിളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്.

‘അവിടെയും ഇവിടെയും ഒക്കെ സൂം ചെയ്ത് ചിത്രങ്ങളും വീഡിയോകളും ഇടരുത്’ എന്നാണ് ശരീരഭാഗങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് നടി പറയുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി കമന്റുകളും വീഡിയോക്ക് താഴെ എത്തുന്നുണ്ട്. സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലിഖാന്റെ ചിത്രത്തിലൂടെയാണ് അപൂര്‍വ്വ അഭിനയരംഗത്തേക്ക് എത്തുന്നത്.

അതേസമയം, ഈ വര്‍ഷം ആദ്യം തന്നെ അപൂര്‍വ്വ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. സമയ് റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് ഷോയെ തുടര്‍ന്ന് അപൂര്‍വ്വയ്‌ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നടിയുടെ ഇന്‍സ്റ്റഗ്രാം പേജിലെ കണ്ടന്റുകള്‍ എല്ലാം നീക്കുകയും ചെയ്തിരുന്നു.

Ads by Google
Thursday 05 Jun 2025 12.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW