Thursday, March 19, 2026 Last Updated 35 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 11.49 AM

പിറന്നാള്‍ ദിനത്തില്‍ ഇരട്ടിമധുരം; വര്‍ഷങ്ങളായി സ്വപ്‌നം കണ്ട ആഗ്രഹം സഫലമായ സന്തോഷത്തില്‍ കാര്‍ത്തിക് സൂര്യ

karthik-surya
photo-youtube

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സംഭവിച്ച സന്തോഷത്തിലാണ് കാർത്തിക് സൂര്യ. അതും തന്റെ പിറന്നാൾ ദിവസത്തിൽ തന്നെ സംഭവിച്ചതിന്റെ ത്രില്ലിൽ കാർത്തിക് സൂര്യ പങ്കുവച്ച വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മോഹൻലാലിനെ കാണണം എന്ന ജന്മാഭിലാഷമാണ് കാർത്തിക് സൂര്യയുടെ ജീവിതത്തിൽ ഇപ്പോൾ സംഭവിച്ചിരിയ്ക്കുന്നത്.

ഷെഫ് പിള്ളയുടെ പുതിയ റസ്റ്റോറന്റ് ഉദ്ഘാടനത്തിന് മോഹൻലാൽ വരുന്നുണ്ട് എന്നും, പന്ത്രണ്ട് പേർക്ക് മോഹൻലാലുമായി ഇൻട്രാക്ഷൻ നടത്താനുള്ള അവസരം ഉണ്ടായിരുന്നു. ആ പന്ത്രണ്ട് പേരിൽ ഒരാളാണ് കാർത്തിക് സൂര്യയും. ലാലേട്ടനെ പിറന്നാൾ ദിവസം തന്നെ കാണാൻ പോകുന്നതിലെ സന്തോഷം കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയിലൂടെ കാർത്തിക് സൂര്യ അറിയിച്ചിട്ടുണ്ട്. അതിനായി ഫേഷ്യൽ ചെയ്തും, പുതിയ ഷർട്ട് എടുത്തതുമൊക്കെയായ വിശേഷങ്ങൾ കഴിഞ്ഞ വീഡിയോയിൽ പങ്കുവച്ചിരുന്നു.

ഇന്ന് മോഹൻലാലിനെ നേരിട്ട് കണ്ടു. ഇത് കാർത്തിക് സൂര്യ എന്ന് പറഞ്ഞ് ഷെഫ് പിള്ള ഇൻട്രഡ്യൂസ് ചെയ്തപ്പോൾ, എനിക്കറിയാം എന്ന മോഹൻലാലിന്റെ മറുപടിയിൽ തന്നെ കാർത്തിക് സൂര്യ വീണു. തന്റെ പോട്കാസ്റ്റിലേക്ക് എന്നെങ്കിലും വരണം എന്ന് പറഞ്ഞ് ക്ഷണിച്ചപ്പോൾ, അത് സംഭവിക്കട്ടെ എന്നായിരുന്നു ലാലിന്റെ മറുപടി. ബർത്ത് ഡേ ആണ് എന്നറിഞ്ഞപ്പോൾ കാർത്തിക് സൂര്യയ്ക്ക് ബർത്ത്ഡേ വിഷസ് അറിയിക്കുകയും ചെയ്തു. എല്ലാം കൂടെ ആയപ്പോൾ കിളി പോയ അവസ്ഥയിലായിരുന്നു കാർത്തിക് സൂര്യ.

ലാലേട്ടനെ കാണാനായി വരുമ്പോൾ, ട്രാഫിക് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചുവെങ്കിലും, എല്ലായിടത്തും ഗ്രീൻ സിഗ്നലാണ് കിട്ടിയത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗ്രീൻ സിഗ്നൽ ആണിത്. ആഗ്രഹിച്ച കാര്യങ്ങൾ ആത്മാർത്ഥമാണെങ്കിൽ എപ്പോഴെങ്കിലും അത് നടക്കും എന്നതിന്റെ തെളിവ്. കാരണം ലാലേട്ടനെ ഒന്ന് നേരിൽ കാണാൻ അത്രയധികം കാർത്തിക് സൂര്യ ആഗ്രഹിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ഫ്ളാറ്റ് നോക്കി എന്നും ടാറ്റ കാണിച്ചിരുന്ന ഒരാളുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇത്. സ്വപ്നം കാണാൻ പലരെയും പ്രേരിപ്പിക്കുന്ന, അത് നേടിയെടുക്കാൻ ആവേശം നൽകുന്ന വീഡിയോ ആണ് ഇത് എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

Ads by Google
Wednesday 04 Jun 2025 11.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW