Thursday, March 19, 2026 Last Updated 35 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 29 May 2025 12.51 PM

മധുരപതിനേഴിലെ ഞാന്‍; ത്രോബാക്ക് ചിത്രവുമായി നടന്‍ സുധീര്‍ സുകുമാരന്‍

-sudheer-sukumaran
photo-www.instagram.com/sudhir_actor/

വര്‍ഷങ്ങള്‍ക്കു മുന്‍പുളള തന്റെ ഒരു ത്രോബാക്ക് ചിത്രം പങ്കിട്ടിരിക്കുകയാണ് നടന്‍ സുധീര്‍ സുകുമാരന്‍. മധുരപതിനേഴിലെ ഞാന്‍ എന്നാണ് ചിത്രത്തിനൊപ്പം നടന്‍ കുറിച്ചിരിക്കുന്നത്.

കൊച്ചി രാജാവ്, ഭയ്യ ഭയ്യ അടക്കമുള്ള ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളാണ് സുധീറിനെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കിയത്. സുധീര്‍ അവതരിപ്പിച്ച ഡ്രാക്കുള എന്ന കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.

കാന്‍സറിനെ അതിജീവിച്ച് അനേകര്‍ക്ക് പ്രചോദനമായൊരു വ്യക്തി കൂടിയാണ് സുധീര്‍. 2021ലാണ് സുധീറിന് മലാശയ ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. രക്തസ്രാവമുണ്ടായെങ്കിലും പൈല്‍സാണെന്ന് കരുതി ആദ്യം അവഗണിക്കുകയായിരുന്നുവെന്ന് സുധീര്‍ വെളിപ്പെടുത്തിയിരുന്നു.

ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനിടെ മാരകമായ രീതിയില്‍ രക്തസ്രാവമുണ്ടായി. തുടര്‍ന്ന് ഡോക്ടറെ കാണിച്ച്, വിശദമായ പരിശോധന നടത്തിയപ്പോഴാണ് ക്യാന്‍സറാണെന്ന് കണ്ടെത്തിയത്. കൃത്യമായ ചികിത്സയിലൂടെ കാന്‍സറിനെ അതിജീവിക്കുകയായിരുന്നു സുധീര്‍.
20വര്‍ഷത്തിനിടെ നൂറോളം സിനിമകളില്‍ സുധീര്‍ വേഷമിട്ടു കഴിഞ്ഞു. കൂടുതലും വില്ലന്‍ വേഷങ്ങളാണ് അവതരിപ്പിച്ചത്.

Ads by Google
Thursday 29 May 2025 12.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW