-->
മകന്‍ യദു സായന്തിനു മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍. കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വരുന്ന വഴി ഒരു കാരണവും ഇല്ലാതെ മകന്‍ യദുവിനെയും കൂട്ടുകാരെയും ഒരു സംഘം ക്രിമിനലുകള്‍ മാരകമായി ആക്രമിക്കുകയായിരുന്നുവെന്ന് സന്തോഷ് പറയുന്നു. മകനെ മര്‍ദിച്ച അക്രമികളില്‍ ഒരാളുടെ ചിത്രവും സന്തോഷ് പുറത്തുവിട്ടിട്ടുണ്ട്.
‘എന്തൊരു ഭയാനകമായ രാത്രി..... ഉറങ്ങാൻ പറ്റുന്നില്ല ആൺകുട്ടികൾ പോലും സുരക്ഷിതരല്ല. ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ എന്തെങ്കിലും
സംഭവിച്ചു പോയെങ്കിലോ? ഓർക്കാൻ വയ്യ, പല സന്ദർഭങ്ങളിലും എന്നെക്കാൾ കരുത്തോടെ പെരുമാറിയ ഉണ്ണി അച്ചാ.... എന്നെ ഹെൽമെറ്റ് കൊണ്ട് അടിച്ചു കൂട്ടുകാരെയും പൊതിരെ തല്ലി ഞങ്ങളെ വേഗം ഇവിടുന്ന് രക്ഷപ്പെടുത്ത്എന്ന് കരഞ്ഞു പറഞ്ഞപ്പോൾ ഞാനും ഏട്ടനും ആദുവും ഓടുകയായിരുന്നു അല്ല പറക്കുകയായിരുന്നു.
സ്കൂളിൻ്റെ മുന്നിൽ എത്തിയപ്പോൾ ഒരു വലിയ ജനകൂട്ടം പേടിച്ച് വിറച്ച്കു ട്ടികൾ ഒരു വീട്ടിൽ കഴിയുകയായിരുന്നു. അതും രണ്ട് ദിവസം മുമ്പ് ഇതേ സ്കൂളിൽ വെച്ചാണ് 50 ൽ പരം ആൾക്കാർ പങ്കെടുത്ത കളക്ടർ അടക്കം ഭാഗമായ വലിയൊരു സാംസ്കാരിക പ്രവർത്തനത്തിൻ്റെ ഭാഗമായി
അഭിനയ പരിശീലന ക്യാമ്പ് യദു സാന്ത് Cordinate ചെയ്തത്.ആ സാംസ്കാരിക പരിപാടിയിൽ തിരിഞ്ഞു നോക്കാത്ത മനുഷ്യത്വം ഇല്ലാത്തവരാണ്
ചെറിയ മക്കളെ തല്ലി ചതച്ചത്.
കൂട്ടുകാരൻ്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് വരുന്ന വഴി തളിപ്പറമ്പ്തൃച്ചംബരം ചിന്മയാ മിഷൻ സ്കൂളിന് മുന്നില്‍ വെച്ച് ഒരു കാരണവും ഇല്ലാതെ എൻ്റെ മോൻ യദു സാന്തിനെയും കൂട്ടുകാരെയും ഒരു പറ്റം ക്രിമിനലുകൾ മാരകമായി ആക്രമിക്കുകയായിരുന്നു. 17 വയസ്സുള ചെറിയ മക്കളെ
തല്ലി ചതച്ച തൃച്ചംബരത്തെ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക. കുട്ടികളെ തല്ലി ചതച്ച ക്രിമിനലുകളെ നിങ്ങളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരിക തന്നെ ചെയ്യും.
ഈ ഫോട്ടോയിൽ കാണുന്നവനാണ്കുട്ടികളെ ഹെൽമെറ്റ് കൊണ്ട്അടിച്ചത്. ഈ തെണ്ടിയെ ഉടൻ അറസ്റ്റ് ചെയ്യുക. ഇനിയും കുറെ എണ്ണം ഉണ്ട്
പൊക്കും എല്ലാത്തിനെയും ’സന്തോഷ് കീഴാറ്റൂര്‍ കുറിച്ചു.