Thursday, March 19, 2026 Last Updated 37 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 04.41 PM

മാമന്‍ സെറ്റിലെ രസകരമായ നിമിഷങ്ങള്‍; വീഡിയോ പങ്കുവെച്ച് സ്വാസിക

swasika
photo-www.instagram.com/swasikavj/

സൂരിയുടെ ഏറ്റവും പുതിയ ചിത്രം മാമന്‍ സെറ്റിലെ രസകരമായ വീഡിയോ പങ്കുവെച്ച് നടി സ്വാസിക. നിറവയറുമായി ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ സ്വാസികയ്‌ക്കൊപ്പം മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമുണ്ട്.

എ ആര്‍ റഹ്മാന്റെ ഹൊസാന എന്ന ഗാനത്തിനാണ് സ്വാസിക ചുവടുവെക്കുന്നത്. പട്ടുസാരിയുടുത്ത് കൈ നിറയെ വളകളിട്ട് ഒരുങ്ങിയാണ് താരം നൃത്തം ചെയ്യുന്നത്. മാമന്‍ സെറ്റിലെ രസകരമായ നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് സന്തോഷം അറിയിച്ചെത്തുന്നത്. റിഹേഴ്‌സല്‍ ചെയ്‌തോ ഭാവിയില്‍ ആവശ്യം വരും , വൈബ്, ക്യൂട്ട് എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള ചില കമന്റുകള്‍. സിനിമയിലെ സ്വാസികയുടെ അഭിനയത്തെ പ്രശംസിച്ച് നിരവധി പ്രേക്ഷകര്‍ എത്തിയിട്ടുണ്ട്.

Ads by Google
Tuesday 20 May 2025 04.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW