Thursday, March 19, 2026 Last Updated 11 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 12 May 2025 01.51 PM

പതിനാറാം വയസ്സില്‍ അച്ഛന്‍ അഭിസാരികയെന്ന് വിളിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി ഷൈനി

shiny

പിതാവില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി ഷൈനി ദോഷി. സഞ്ജയ് ലീല ബന്‍സാലി നിര്‍മ്മിച്ച ‘സരസ്വതിചന്ദ്ര’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയായ നടിയാണ് ഷൈനി ദോഷി. സെയ്ഫ് അലിഖാനൊപ്പം ഒരു സോപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചു കൊണ്ടാണ് ഷൈനി ലൈംലൈറ്റിലേക്ക് എത്തുന്നത്.

താന്‍ കുട്ടി ആയിരുന്നപ്പോള്‍ തന്നെ പിതാവ് കുടുംബം ഉപേക്ഷിച്ച് പോയിരുന്നു. താന്‍ ഫോട്ടോഷൂട്ടുകള്‍ക്ക് പോകുമ്പോള്‍, താനും അമ്മയും സുരക്ഷിതരാണോ എന്ന് അന്വേഷിക്കുന്നതിന് പകരം മകളെ കൂട്ടികൊടുക്കാന്‍ പോവുന്നതാണോ എന്നായിരുന്നു അദ്ദേഹം ചോദിച്ചിരുന്നത് എന്നാണ് ഷൈനി പറയുന്നത്.

അച്ഛന്‍ എന്നെ അഭിസാരിക എന്ന് വിളിക്കുമായിരുന്നു. മാഗസിനുകള്‍ക്ക് വേണ്ടിയുള്ള അഹമ്മദാബാദിലെ ഫോട്ടോഷൂട്ട് ചിലപ്പോള്‍ പുലര്‍ച്ചെ മൂന്ന് മണി വരെ നീളുമായിരുന്നു. അമ്മ എപ്പോഴും എന്റെ കൂടെയുണ്ടാവും. അന്ന് എനിക്ക് 16 വയസ് ആണ്. ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കേണ്ടതിന് പകരം അദ്ദേഹം ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുമായിരുന്നു.

നീ നിന്റെ മകളെ പുലര്‍ച്ചെ മൂന്ന് മണിക്ക് പുറത്തു കൊണ്ടുപോവുകയാണോ? നീ അവളെ കൂട്ടിക്കൊടുക്കാന്‍ കൊണ്ടുപോവുകയാണോ? എന്ന് ഒരിക്കല്‍ അച്ഛന്‍ അമ്മയോട് ചോദിച്ചു. ജീവിതത്തിലെ അഴിച്ചു മാറ്റാന്‍ കഴിയാത്ത ചില കെട്ടുകളാണ് അവ. ഞാന്‍ അവയെ ജീവിതപാഠങ്ങളായാണ് സ്വീകരിക്കുന്നത്.

എന്നാല്‍, ഇപ്പോഴും ചിലപ്പോള്‍ ഞാന്‍ അശക്തയാണെന്ന് തോന്നും. ഞാന്‍ നിനക്കൊപ്പമുണ്ട് എന്ന് പറയാന്‍ എനിക്ക് ഒരു പിതൃതുല്യന്‍ ഒരിക്കലും ഉണ്ടായിരുന്നില്ല” എന്നാണ് ഷൈനി പറയുന്നത്. അതേസമയം, 2019ല്‍ അമര്‍നാഥ് യാത്രയ്ക്കിടെയാണ് ഷൈനിയുടെ പിതാവ് മരിച്ചത്.

Ads by Google
Monday 12 May 2025 01.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW