Thursday, March 19, 2026 Last Updated 43 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 11.14 AM

അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കി നടി ഗായത്രി അശോക്; ചിത്രങ്ങള്‍

gayathri-ashok
photo-www.instagram.com/gayathriashok_/

അമ്മ ബിന്ദു പങ്കജിന്റെ പിറന്നാള്‍ ആഘോഷമാക്കി നടി ഗായത്രി അശോക്. വീട്ടില്‍ നടന്ന ആഘോഷത്തിന്റെ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അമ്മയെയും മകളെയും കണ്ടാല്‍ ഇരട്ട സഹോദരിമാരെപ്പോലെ ഉണ്ടെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. നടി ദിവ്യ പ്രഭ, മീര വാസുദേവന്‍ തുടങ്ങിയ താരങ്ങളും ബിന്ദുവിന് ആശംസകളുമായെത്തി.

കണ്ണുര്‍ സ്വദേശിയായ ബിന്ദു പങ്കജ് ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ്. ഡിവൈഎസ്പി അശോകാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. ചെന്നൈയില്‍ ഗ്രാഫിക്‌സ് ഡിസൈനറായി ജോലി ചെയ്യുമ്പോഴാണ് മകള്‍ ഗായത്രിക്ക് സിനിമയില്‍ അഭിനയിക്കാനുളള അവസരം ലഭിക്കുന്നത്.

ലഡു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഗായത്രി സ്റ്റാര്‍, മെമ്പര്‍ രമേശന്‍9 ാം വര്‍ഡ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളിലൂടെ സിനിമയില്‍ ശ്രദ്ധേയയായി. മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയ ഫൂട്ടേജ് ആണ് ഗായത്രിയുടെതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.

Ads by Google
Tuesday 06 May 2025 11.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW