Friday, March 13, 2026 Last Updated 32 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Apr 2025 11.44 AM

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയ കേസ് ; അന്വേഷണം സിനിമാമേഖലയിലേക്കും

uploads/news/2025/04/778360/vedan.jpg

ആലപ്പുഴ: റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയ കേസില്‍ അന്വേഷണം സിനിമാമേഖലയിലേക്കും. വേടന് കഞ്ചാവ് എത്തിച്ചു നല്‍കിയത് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആഷിക് എന്നയാളാണെന്നാണ് വിവരം. റാപ്പറുടെ മാനേജര്‍ക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും വിവരമുണ്ട്. ഇപ്പോള്‍ ആഷിക്കിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം.

തൃപ്പൂണിത്തറയിലെ വേഡന്റെ ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ് പിടികൂടിയത് കഴിഞ്ഞദിവസം രാവിലെയായിരുന്നു. വേടന്റെ മാനേജര്‍ വിഘ്‌നേഷ് പിള്ള പതിവായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്നാണ് പുറത്തുവരുന്ന വിവരം. വേടനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ്. ചാലക്കുടി സ്വദേശിയായ ആഷിക്കിനെയും പോലീസ് ഉടന്‍ ചോദ്യം ചെയ്യും.

ഇന്നലെ പോലീസ് പിടികൂടിയവരില്‍ വേടന്റെ മാനേജറുമുണ്ട്. വേടന് എവിടെ നിന്നും കഞ്ചാവ് കിട്ടിയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ലഹരി ഉപയോഗം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് വേടനെതിരേ ചുമത്തിയിരിക്കുന്നത്. കഞ്ചാവ് കേസില്‍ വേടനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. അതേസമ്യം വേടന്റെ മാലയില്‍ കണ്ടെത്തിയ പുലിനഖവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് റേഞ്ചര്‍ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. തനിക്ക് മലേഷ്യന്‍ വംശജനായ ഒരു തമിഴ്‌നാട്ടുകാരനാണ് പുലിനഖം നല്‍കിയതെന്നാണ് വേടന്‍ പറഞ്ഞിരിക്കുന്നത്. വേടനെതിരേ ഈ കേസില്‍ ജാമ്യമില്ലാവകുപ്പാണ് ചുമത്തിയിരിക്കുന്നത്. പുലിനഖവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടുകാരനെയും ചോദ്യം ചെയ്യേണ്ടി വരും.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ശ്രീനാഥ് ഭാസിയേയും ഷൈന്‍ ടോം ചാക്കോയേയും ചോദ്യം ചെയ്തതിന് പിന്നാലെ ബിഗ്‌ബോ സ് താരം ജിന്റോയേയും സിനിമാമേഖലയുമായി ബന്ധമുള്ള ജോഷിയേയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. തസ്‌ളീമയുമായി ബന്ധ പ്പെട്ട സാമ്പ ത്തീക ഇടപാടില്‍ വ്യക്തത വരുത്തുകയാണ് ഉദ്ദേശം. ജോഷിയുടെ അക്കൗണ്ടില്‍ നിന്നും തസ്‌ളീമയുടെ അക്കൗണ്ടിലേക്ക് പണം പോയി ട്ടുണ്ട്.

മോഡല്‍ സൗമ്യയെ വീണ്ടും വിളിപ്പിച്ചേക്കാന്‍ സാധ്യതയുണ്ട്്. ഇടനിലക്കാരനെ തേടുകയാണ് പോലീസ്. ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും ചോദ്യം ചെയ്തതില്‍ നിന്നും കിട്ടിയ വിവരം കൂടി വെച്ചായിരിക്കും സൗമ്യയെ വീണ്ടും ചോദ്യം ചെയ്യുക.

Ads by Google
Ads by Google
LATEST NEWS
TRENDING NOW