Saturday, March 14, 2026 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 28 Apr 2025 11.54 AM

കെ.എം. ഏബ്രഹാമിനെതിരേയുള്ള കേസ് ; 12 വര്‍ഷത്തെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ

uploads/news/2025/04/778143/KM-abraham.jpg

കൊച്ചി: പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയില്‍ മുന്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിനെതിരേയുള്ള കേസില്‍ 12 വര്‍ഷത്തെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ. തിരുവനന്തപുരത്തും മുംബൈയിലും ഫ്‌ളാറ്റുകള്‍ വാങ്ങിയതും കൊല്ലം കടപ്പാക്കടയിലെ ഷോപ്പിംഗ് കോംപ്ലക്‌സ് വാങ്ങിയതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അഴിമതി നിരോധന വകുപ്പുകള്‍ ചുമത്തിയാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ തന്നെ തെളിവുകള്‍ ഉണ്ടെന്നാണ് സിബിഐ എഫ്‌ഐആറില്‍ പറയുന്നത്. 2003 മുതല്‍ 15 വരെയുള്ള വരുമാനത്തെക്കുറിച്ച് ആയിരിക്കും പ്രധാനമായും അന്വേഷിക്കുക. ഇതിന് പിന്നാ ലെ പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെയും കെ.എം. ഏബ്രഹാമിന്റെയും മൊഴിയെടുക്കും.

നേരത്തേ കെ.എം. ഏബ്രഹാമിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ സിബിഐ അന്വേഷണമാകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒ യുമാണ് കെ.എം. ഏബ്രഹാം. 2015 ല്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി യായിരുന്ന കാലത്ത് വരവില്‍ കവിഞ്ഞ സ്വത്ത് കെ.എം. ഏബ്രഹാം സമ്പാദിച്ചെന്നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

നേരത്തേ അന്വേഷണം നടത്തിയ വിജിലന്‍സ് സുതാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് നേരത്തേ കോടതി നിരീക്ഷിച്ചിരുന്നു. മുംബൈയിലെ മൂന്ന് കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്, തിരുവനന്തപുരത്തെ ഒരുകോടിയുടെ അപ്പാര്‍ട്ട്‌മെന്റ് കൊല്ലം കടപ്പാക്കടയിലെ എട്ടു കോടി രൂപ വിലയുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവ കെ.എം. ഏബ്രഹാം സമ്പാദിച്ചതാണെന്നാണ് ആരോപണം. അതേസമയം സിപിഎം കെ.എം. ഏബ്രഹാമിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഐഎം എടുത്തിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW