Sunday, March 22, 2026 Last Updated 13 Min 57 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Friday 11 Apr 2025 08.58 PM

നെടുമങ്ങാട് മണ്ഡലത്തിൽ മാത്രം 1500 കോടിയിലേറെ വികസന പ്രവർത്തനങ്ങൾ; കിഫ്ബിയുടെ ചിറകില്‍ കുതിപ്പ്

മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളുടെ വികസനത്തിനും കിഫ്ബിയുടെ പങ്കാളിത്തമുണ്ട്. നെടുമങ്ങാട്-മംഗലപുരം റോഡിന് 300 കോടിയുടെ പദ്ധതി, പഴയില-പഴകുറ്റി റോഡിന് 1000 കോടി ഇങ്ങനെ നീളുന്നു കിഫ്ബി വഴിയുള്ള നെടുമങ്ങാടിന്റെ വികസനം.
uploads/news/2025/04/775411/kiifb-G.R.-Anil.jpg

കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വര്‍ഷംകൊണ്ട് സൃഷ്ടിക്കപ്പെട്ടത്. ഇപ്പോൾ കേരളത്തിന്റെ സമസ്തമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങൾ ഉടലെടുക്കുന്നുണ്ട്.

ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്. ഇതു വികസനത്തിന്റെ പുതിയൊരു അധ്യായം തന്നെയാണ്. ആദ്യമൊക്കെ രാഷ്ട്രീയത്തിന്റെ പേരില്‍ എതിര്‍പ്പുമായി വന്നവര്‍ ഇപ്പോള്‍ സ്വന്തം മണ്ഡലങ്ങളിലെ വികസനത്തിനായി കിഫ്ബിക്കു പുറകേ നടക്കുകയാണ്.

uploads/news/2025/04/775411/kiifb-g.r.-Anil-2.jpg

ബജറ്റിൽ അനുവദിക്കുന്ന പണം കൊണ്ടു മാത്രം നാട് പ്രതീക്ഷിക്കുന്ന വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ല. ഇക്കാര്യം മുന്നിൽ കണ്ടാണു വികസനത്തിനു കൂടുതൽ പണം സ്വരൂപിക്കുന്നതിനായി ഇടതു സർക്കാർ കിഫ്ബി രൂപീകരിച്ചത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും കിഫ്ബി മുഖാന്തിരം കോടികളുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങളാണു നടന്നുവരുന്നത്.

uploads/news/2025/04/775411/kiifb-g-r-Anil-ghs-Neduveli.jpg

ഇതു വികസനത്തിന്റെ പുതിയൊരു അധ്യായം തന്നെയാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബി വലിയ പങ്കാണ് നിർവഹിക്കുന്നതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. കഴിഞ്ഞ 30 വർഷത്തെ വിവിധ സർക്കാരുകളുടെ കാലത്ത് നടന്ന വിവിധ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ അതിന്റെ എത്രയോ ഇരട്ടി പദ്ധതികളാണ് കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് കിഫ്ബി മുഖേന നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
uploads/news/2025/04/775411/kiifb-g-r-Anil-Nedumangad-G.jpg

നെടുമങ്ങാട് മണ്ഡലത്തിൽ മാത്രം 1500 കോടിയിലേറെ കിഫ്ബി ഫണ്ട് മുടക്കിയുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ വികസനത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് കിഫ്ബി വഴി അനുവദിച്ചത്. മാർക്കറ്റ് നിർമ്മാണത്തിന് 27 കോടി രൂപയുടെ പദ്ധതിയാണ് അനുവദിച്ചത്. മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളുടെ വികസനത്തിനും കിഫ്ബിയുടെ പങ്കാളിത്തമുണ്ട്. നെടുമങ്ങാട്-മംഗലപുരം റോഡിന് 300 കോടിയുടെ പദ്ധതി, പഴയില-പഴകുറ്റി റോഡിന് 1000 കോടി ഇങ്ങനെ നീളുന്നു കിഫ്ബി വഴിയുള്ള നെടുമങ്ങാടിന്റെ വികസനം. വികസന കുതിപ്പിന് വഴിയൊരുക്കുന്ന കിഫ്ബിയുടെ പ്രവർത്തനം ഏറെ അഭിനന്ദനം അർഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
uploads/news/2025/04/775411/kiifb-g-r-Anil-ghs-elemba.jpg

നെടുമങ്ങാട്ടെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രി ജി. ആർ. അനിൽ.....

Ads by Google
Ads by Google
LATEST NEWS
TRENDING NOW