Friday, March 13, 2026 Last Updated 44 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Apr 2025 03.10 PM

2025 ആദ്യ പാദത്തില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി ഔഡി ഇന്ത്യ

uploads/news/2025/04/774990/54.jpg

മുംബൈ: ജര്‍മന്‍ ആഡംബര കാര്‍ കമ്പനിയായ ഔഡിയുടെ 2025 ആദ്യ പാദത്തിലെ വില്‍പ്പനയില്‍ ശക്തമായ വളര്‍ച്ചയുണ്ടായെന്ന് അറിയിച്ചു. 2024-ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 2025 ആദ്യ പാദത്തില്‍ തന്നെ 1223 യൂണിറ്റുകളുടെ വില്‍പ്പനയോടെ 17 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഡംബര വാഹന വിപണിയില്‍ ഔഡി ബ്രാന്‍ഡിന് പ്രിയമേറുന്നുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.

വ്യത്യസ്തതരം പ്രോഡക്റ്റ് പോര്‍ട്ടഫോളിയോയുടെയും സ്ഥിരതയാര്‍ന്ന സപ്ലൈ ചെയിന്റെയും ബലത്തിലാണ് ഔഡി ഇന്ത്യ ഈ വിജയം നേടിയെടുത്തതെന്ന് ഒന്നാം പാദത്തിലെ കണക്കുകള്‍ ചൂണ്ടികാട്ടുന്നു. ഓഡ് ക്യു7, ഓഡിക്യു8 മോഡലുകളാണ് മാര്‍ക്കറ്റില്‍ ബ്രാന്‍ഡിനോടുള്ള പ്രിയം വര്‍ധിപ്പിച്ചത്. ഇന്ത്യയില്‍ ഒരു ലക്ഷം കാറുകള്‍ വിറ്റഴിച്ച നേട്ടത്തിനു ശേഷമാണ് ഇപ്പോള്‍ മറ്റൊരു പുതിയ നേട്ടം കൂടി ഔഡി സ്വന്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ സമയം നടന്ന വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തെ വില്‍പ്പനയിലുണ്ടായ വളര്‍ച്ച ഉപഭോക്താക്കള്‍ക്ക് തങ്ങളിലുള്ള വിശ്വാസത്തിന്റെയും ശക്തമായ പ്രോഡക്റ്റ് പോര്‍ട്ട്‌ഫോളിയോയുടെയും തെളിവാണെന്ന് ഔഡി ഇന്ത്യയുടെ മേധാവി ബല്‍ബീര്‍ സിങ് ധില്ലന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി എത്തിക്കുന്നതിനുവേണ്ടി തങ്ങളുടെ വില്‍പ്പന ശൃംഖല കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തയാറെടുക്കുകയാണ് ഔഡി. അടുത്തിടെ പുറത്തിറക്കിയ ഔഡി ആര്‍.എസ്.ക്യു8 പെര്‍ഫോമന്‍സിന് മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിച്ചത്.

ഔഡി എ4, ഔഡി എ6, ഔഡി ക്യു3, ഔഡി ക്യു3 സ്‌പോര്‍ട് ബാക്ക്, ഔഡി ക്യു5, ഔഡി ക്യു7, ഔഡി ക്യു8, ഔഡി എസ്5 സ്‌പോര്‍ട് ബാക്ക്, ഔഡി ആര്‍.എസ് ക്യു8, ഔഡി ക്യു8 ഇ-ട്രോണ്‍, ഔഡി ക്യു8 ഇ-ട്രോണ്‍ സ്‌പോര്‍ട് ബാക്ക്, ഔഡി ഇ-ട്രോണ്‍ ജി.ടി, ഔഡി ആര്‍.എസ് ഇ-ട്രോണ്‍ ജി.ടി തുടങ്ങിയവ വിശാലമായ വാഹന മോഡലുകള്‍ അടങ്ങുന്നതാണ് ഔഡിയുടെ ഇന്ത്യന്‍ വിപണി

ഔഡിയുടെ പ്രീ- ഓണ്‍ഡ് കാര്‍ ബിസിനസ്സ് ഔഡി അപ്രൂവ്ഡ് 2024-ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2025 ലെ ആദ്യ പാദത്തില്‍ 23% വളര്‍ച്ചയോടെ കുതിപ്പ് തുടരുകയാണ്. രാജ്യത്തുടനീളമുള്ള പ്രധാന ഹബ്ബുകളിലെ 26 കേന്ദ്രങ്ങളിലായാണ് ഔഡി അപ്രൂവ്ഡ് പ്രവര്‍ത്തിക്കുന്നത്. സര്‍ട്ടിഫൈഡ് പ്രീ- ഓണ്‍ഡ് ആഡംബര വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചുയരുമ്പോള്‍ ഔഡി അപ്രൂവ്ഡ് ശൃംഖല വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് ഔഡി.

Ads by Google
Wednesday 09 Apr 2025 03.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW