-->
രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഹാസം. ബ്രിട്ടാസിന്‍റെ പാർട്ടിയാണ് ഏക അന്താരാഷ്ട്ര പാർട്ടിയെന്ന് പറഞ്ഞായിരുന്നു അമിത് ഷാ പരിഹസിച്ചത്.
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഡോജ് സംഘത്തിലെ പ്രധാനിയും ശതകോടീശ്വരനുമായ ടെസ്‍ല സി ഇ ഒ ഇലോൺ മസ്കിന്‍റെ ഗ്രോക്കിനെ ബ്രിട്ടാസ് ഉദ്ധരിച്ചപ്പോഴായിരുന്നു അമിത് ഷാ എഴുന്നേറ്റതും പരിഹാസം നടത്തിയതും. ഇവിടെ മസ്കിന്‍റെ കാര്യം പറയാതെ ഇന്ത്യയുടെ കാര്യം പറയൂ എന്നും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം രാജ്യസഭയിൽ മാവോയിസ്റ്റുകൾക്കെതിരായ നടപടി അമിത് ഷാ വിശദീകരിച്ചിരുന്നു. വർഷങ്ങളായി രാജ്യസുരക്ഷയ്ക്കായി നടപ്പാക്കാത്ത നടപടികൾ മോദി സർക്കാർ ഒരുമിച്ച് നടപ്പാക്കിയെന്നാണ് ഷാ അവകാശപ്പെട്ടത്. ഭീകരവാദത്തിനെതിരെ മിണ്ടാൻപോലും നേരത്തെ സർക്കാർ തയാറായിരുന്നില്ല.