Friday, March 13, 2026 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 17 Mar 2025 02.15 PM

ആത്മമാരി‍യുടെ ദിനങ്ങള്‍; ഐപിസി യുകെ & അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍; പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ മുഖ്യ പ്രഭാഷകന്‍

uploads/news/2025/03/770240/ipcg.jpg

കേംബ്രിഡ്ജ് : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 18-ാംമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍. ഉദ്ഘാടനം റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്. പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമയാണു മുഖ്യ പ്രഭാഷകന്‍. സിസ്റ്റര്‍ രേഷ്മ തോമസ് (ഐപിസി യുഎസ്എ മി‍ഡ് വെസ്റ്റ് റീജിയണ്‍ ലേഡീസ് ഫെലോഷിപ് സെക്രട്ടറി സഹോദരിമാരുടെ കൂട്ട്യ്മയിൽ സന്ദേശം നല്കും. ഐപിസി ജനറൽ സെക്രട്ടറി റവ.ഡോ. ബേബി വർഗീസ് മുഖ്യ അതിഥിയാണ്.

യു.കെയിലും യൂറോപ്പിലുമായി പ്രവാസികളായ വിശ്വാസികള്‍ക്ക് ആത്മമാരിയുടെ ദിനങ്ങളായിരിക്കും ഇതെന്ന് കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് തോമസ് പറഞ്ഞു. പാസ്‌റ്റേഴ്‌സ് മീറ്റിങ്, ബൈബിള്‍ ക്ലാസുകള്‍, സണ്ടേസ്‌കൂള്‍, പിവൈപിഎ, വുമണ്‍സ് ഫെലോഷിപ് തുടങ്ങിയവയുടെ വാര്‍ഷിക യോഗങ്ങളും കണ്‍വന്‍ഷനോട് അനുബന്ധിച്ചു നടക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതല്‍ രാത്രി 9.30 വരെ പൊതുസുവിശേഷ യോഗങ്ങളും നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയുണ്ടാകും. റീജിയണ്‍ ഗായകസംഘം സംഗീത ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.

ഐ.പി.സി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ബേബി, സെക്രട്ടറി പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ്, ജോയിന്റ് സെക്രട്ടറിമാര്‍ പാസ്റ്റര്‍ വിനോദ് ജോര്‍ജ്, പാസ്റ്റര്‍ മനോജ് ഏബ്രഹാം, ട്രഷറര്‍ ജോണ്‍ തോമസ്, പ്രമോഷണല്‍ സെക്രട്ടറി പാസ്റ്റര്‍ സീജോ ജോയി, അഡ്മിനിസ്‌ട്രേറ്റര്‍ പാസ്റ്റര്‍ പി.സി. സേവ്യര്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് കോഓര്‍ഡിനേറ്റര്‍ തോമസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കൺവൻഷന്‍ നടത്തിപ്പിനു വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമ
ഐപിസി മിഡ് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റും ഒക്കലഹോമ ഐപിസി ഹെബ്രോണ്‍ സഭാ സീനിയര്‍ ശുശ്രൂഷകനുമാണ് പാസ്റ്റര്‍ ഷിബു തോമസ്. എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം സുവിശേഷ വേലയ്ക്കായി സമര്‍രപ്പിച്ചതോടെ ജീവിതം മാറി മറിഞ്ഞു. ആദ്യ കാലങ്ങളില്‍ ബംഗളുരു കേന്ദ്രീകരിച്ചു സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ശേഷം അമേരിക്കയിലേയ്ക്കു കുടിയേറി. ദീര്‍ഘ വര്‍ഷങ്ങളായി ഇവിടെ വിവധ സഭകളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ക്രിസ്ത്യന്‍ മിനിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ശ്രദ്ധേയനായ പ്രഭാഷകനും ഗ്രന്ഥകാരനുമാണ്. അസംബ്ലീസ് ഓഫ് ഗോഡിലെ മുതിര്‍ന്ന ശുശ്രൂഷകനായിരുന്ന പാസ്റ്റര്‍ ടി.സി. തോമസിന്റെ മകനാണ് ഷിബു തോമസ്. ഭാര്യ രേഷ്മ ഷിബു. മക്കള്‍: ജോഷ്വ, ജെസ്വിന്‍, ജോയല്‍.

പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്
(ഐപിസി യുകെ അയര്‍ലന്‍ഡ് റീജിയണ്‍ പ്രസിഡന്റ്)
30ല്‍ പരം വര്‍ഷങ്ങളായി നാട്ടിലും യുകെയിലുമായി വിവിധ മേഘലകളിലായി സുവിശേഷ വേലയ്ക്കു ചുക്കാന്‍ പിടിക്കുന്ന വ്യക്തിത്വമാണ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജിന്റേത്. ഐപിസി പത്തനാപുരം സെന്റര്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സഭാ ശുശ്രൂഷകന്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2003ല്‍ യുകെയില്‍ എത്തിയതോടെ ഇംഗ്ലണ്ടില്‍ ഐപിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു. 2008 മുതല്‍ ഐപിസി യുകെ അയര്‍ലന്‍ഡ് റീജിയണ്‍ പ്രവര്‍ത്തനം ആരംഭിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു വരുന്നു. 2007ല്‍ അയര്‍ലന്‍ഡില്‍ ഐപിസിക്കു വേണ്ടി സഭകള്‍ സ്ഥാപിച്ചു. ഐപിസി ലണ്ടന്‍ സഭയുടെ സ്ഥാപകനും മുഖ്യ ശുശ്രൂഷകനുമാണ്. 15 വര്‍ഷമായി ഐപിസി ജനറല്‍ കൗണ്‍സില്‍ അംഗമാണ്. ഭാര്യ: മറിയാമ്മ ജേക്കബ് മക്കള്‍: ജോബിന്‍ ജേക്കബ്(കുടുംബമായി ഗ്ലാസ്‌ഗോയില്‍), ആന്‍ (കവന്‍ട്രി).

റവ. ഡോ. ബേബി വര്‍ഗീസ്
നിലവില്‍ ഐപിസിയുടെ ജനറല്‍ സെക്രട്ടറിയും ഡാളസ് ഐപിസി എബനേസര്‍ ചര്‍ച്ചിന്റെ പാസ്റ്ററുമാണ്. കുമ്പനാട് ബൈബിള്‍ കോളജില്‍ വേദ പഠനം തുടങ്ങിയ കാലത്തു തന്നെ സഭാ ശുശ്രൂഷ ആരംഭിച്ചു. യുഎസിലെ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നു ഡോക്ടറേറ്റ് കരസ്ഥമാക്കി.

യുകെയിലെ പ്രശസ്തമായ കേംബ്രിജ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണു കാംബോണ്‍. (Cambourne Village College, CB23 6FR). പ്രവാസികളായ വിശ്വാസികളെ ആത്മീയ സംഗമത്തിലേയ്ക്കു സ്വാഗതം ചെയ്യുന്നതായി റീജിയണ്‍ പ്രസി‍ഡന്‍റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് അറിയിച്ചു.

Ads by Google
Ads by Google
TRENDING NOW