Saturday, March 28, 2026 Last Updated 30 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Mar 2026 03.38 PM

നേമത്ത് സംവാദത്തിന് വെല്ലുവിളിച്ചത് താൻ, താത്പര്യമുണ്ടെങ്കിൽ ശിവൻകുട്ടിയെ വിളിച്ച് പറയാം'; മുഖ്യമന്ത്രിയും ഒപ്പം വേണമെന്നും രാജീവ് ചന്ദ്രശേഖർ

Rajeev chandrashekhar, v sivankutty
photo - facebook

തിരുവനന്തപുരം : നേമത്ത് പരസ്യ സംവാദത്തിന് തീയതിയും സ്ഥലവും അറിയിക്കാൻ ആവശ്യപ്പെട്ട സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ.

ജനശ്രദ്ധ തിരിക്കാനാനാണ് സംവാദം ചർച്ചയാക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ സംവാദത്തിന് തയ്യാറുണ്ടോ എന്ന് ചോദിച്ചു. ഒരു പടികൂടി കടന്ന് മുഖ്യമന്ത്രിക്ക് സംവാദത്തിന് ധൈര്യവും നട്ടെല്ലും ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

സംവാദം ഒന്നും പ്രാധാനപ്പെട്ട വിഷയമല്ലെന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ഇത്തരം ശ്രമങ്ങളെന്നും ആവർത്തിച്ച രാജീവ് ചന്ദ്രശേഖർ, വി ശിവൻകുട്ടി പലതിനും മറുപടി പറയണമെന്നും പറഞ്ഞു.

സംവാദത്തിന് താനാണ് വെല്ലുവിളിച്ചതെന്നും തനിക്ക് താത്പര്യമുണ്ടെങ്കിൽ താൻ തന്നെ ശിവൻകുട്ടിയെ വിളിച്ചോളാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സംവാദം നടക്കുകയാണെങ്കിൽ. വി ശിവൻകുട്ടി മാത്രം പോരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Saturday 28 Mar 2026 03.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google