തിരുവനന്തപുരം : 10 കോടി രൂപ ഒന്നാം സമ്മാനത്തുകയുള്ള കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു .തിരുവനന്തപുരം ഗോർക്കിഭവനിലാണ് സമ്മർ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. SB 517026 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. പാലക്കാട് ജില്ലയിലെ ഏജന്റായ മധുസൂദനൻ വഴി വിറ്റ ടിക്കറ്റാണ് സമ്മാനർഹമായത്.
രണ്ടാം സമ്മാനമായ ഒരു കോടി രൂപ SE 660573 എന്ന നമ്പറിനാണ്. പാലക്കാട്ടുള്ള ഫർസാന എന്ന ഏജൻസി വഴി വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം നേടിയത്. 41,73,410 ടിക്കറ്റുകളാണ് വിറ്റുപോയത്. ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റുകളായിരുന്നു. കഴിഞ്ഞ വർഷം 36 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.
മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേർക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം 54 പേർക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 250 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 1,81,513 എണ്ണം സമ്മാനങ്ങൾ സമ്മർ ബമ്പർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കും.
BR 108 നമ്പർ സമ്മർ ബമ്പർ ഭാഗ്യക്കുറി SA, SB, SC, SD, SE, SG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ടിക്കറ്റുകൾ അച്ചടിച്ചിട്ടുള്ളത്. 250 രൂപയാണ് ടിക്കറ്റ് വില. ഇത്തവണ സമ്മർ ബമ്പർ ടിക്കറ്റുകൾക്ക് റെക്കോഡ് വിൽപന. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത്.