Friday, March 27, 2026 Last Updated 16 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Mar 2026 03.21 PM

സിപിഐഎം തഴഞ്ഞു ; അവഗണിക്കപ്പെട്ട് തിരുവനന്തപുരം മൂന്‍ മേയര്‍ ആര്യാരാജേന്ദ്രന്‍ ; പ്രചരണവേദികളില്‍ വെറും കാഴ്ചക്കാരി

CPIM  trivandrum corparation

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപിയ്ക്ക് വിട്ടു നല്‍കേണ്ടി വന്ന സാഹചര്യത്തിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി സ്ഥാനമേറ്റ് ചരിത്രം കുറിച്ച തിരുവനന്തപുരം മൂന്‍ മേയര്‍ ആര്യാരാജേന്ദ്രന്‍ അവഗണിക്കപ്പെടുന്നു. തിരുവനന്തപുരത്തെ വേദികളില്‍ പോലും ക്ഷണിക്കപ്പെടാത്ത ആര്യാരാജേന്ദ്രന്‍ ഇടതുപക്ഷത്തെ പ്രചരണവേദികളില്‍ ഒരിടത്തുമില്ല.

ഭര്‍ത്താവ് സച്ചിന്‍ ദേവ് മത്സരിക്കുന്ന ബാലുശ്ശേരി മണ്ഡലത്തില്‍ പോലും ആര്യ പ്രചരണത്തിന് പോകുന്നില്ല. നിയമസഭാ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഒരിടത്തും ആര്യയുടെ പേര് പരിഗണിക്കപ്പെട്ടില്ല.സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് പാര്‍ട്ടി പരിപാടികളില്‍ വെറുമൊരു അണിയായി ഒതുങ്ങേണ്ടി വരുന്ന അവസ്ഥയാണ് ആര്യ നേരിടുന്നത്.

കഴിഞ്ഞ ദിവസം പൂജപ്പുരയില്‍ എം.എ. ബേബി പങ്കെടുത്ത നടന്ന പൊതുസമ്മേളനത്തില്‍ മുന്‍നിരയിലോ കസേരയിലോ ഇടം ലഭിക്കാതെ, സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ കുഞ്ഞിനെയുമെടുത്ത് നില്‍ക്കുന്ന ആര്യയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പാര്‍ട്ടി സെക്രട്ടറി പ്രസംഗം പൂര്‍ത്തിയാക്കുന്നത് വരെ മൈതാനത്തിന്റെ ഒരു കോണില്‍ നില്‍ക്കുകയായിരുന്നു. നേമം മണ്ഡലത്തിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലും ആര്യയ്ക്ക് സമാനമായ അവഗണന നേരിടേണ്ടി വന്നതായിട്ടാണ് വിവരം.

21-ാം വയസ്സില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യയെ അവരോധിച്ചപ്പോള്‍ വലിയ പ്രതീക്ഷകളാണ് സി.പി.എം വെച്ചുപുലര്‍ത്തിയിരുന്നത്. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷ എല്‍.ഡി.എഫിന് നഷ്ടമാകുന്നതിലേക്ക് നയിച്ചത് ആര്യയുടെ ഭരണശൈലിയാണെന്ന വിമര്‍ശനം ശക്തമാണ്. ജില്ലാ കമ്മിറ്റി അംഗമായിട്ടും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തഴയുകയാണ്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായുള്ള അഞ്ചു വര്‍ഷത്തെ ഭരണം വിവാദങ്ങളാല്‍ കലുഷിതമായിരുന്നു. അഹങ്കാരത്തോടെയുള്ള പെരുമാറ്റവും അഴിമതി ആരോപണങ്ങളുമാണ് കോര്‍പ്പറേഷന്‍ ഭരണം പോകാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും ഭരണതലത്തില്‍ ഏകോപനമില്ലാതിരുന്നത് തിരിച്ചടിയായെന്ന് പാര്‍ട്ടി ഫ്രാക്ഷനുകള്‍ വിലയിരുത്തിയിരുന്നു.

Ads by Google
Friday 27 Mar 2026 03.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google