Thursday, March 26, 2026 Last Updated 18 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Mar 2026 03.43 PM

വട്ടിയൂർക്കാവിൽ തന്നെ തോൽപ്പിക്കാൻ ബിജെപി കൗണ്‍സിലര്‍മാരടക്കം സിപിഎം സ്ഥാനാര്‍ത്ഥിക്കായി പ്രചാരണം നടത്തുന്നതായി കെ മുരളീധരൻ

നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിലെ പ്രതികാരം തീർക്കുകയാണെന്നും തന്നെ തോൽപ്പിക്കാൻ പ്രചരണം നടത്തുകയാണെന്നും മുരളീധരൻ ആരോപിച്ചു.
k muraleedharan

വട്ടിയൂർക്കാവിൽ ബിജെപി കൗൺസിലർമാരടക്കം സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി രഹസ്യപ്രചാരണം നടത്തുന്നുവെന്ന് കെ മുരളീധരൻ. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിലെ പ്രതികാരം തീർക്കുകയാണെന്നും തന്നെ തോൽപ്പിക്കാൻ പ്രചരണം നടത്തുകയാണെന്നും മുരളീധരൻ ആരോപിച്ചു.

എന്നാൽ, ആരോപണം ശുദ്ധ അസംബന്ധമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി ആർ ശ്രീലേഖ ആരോപണം തള്ളി. മുരളി തോൽവി സമ്മതിച്ചെന്നായിരുന്നു എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രശാന്തിന്‍റെ പ്രതികരണം.കോൺഗ്രസ് സംസ്ഥാനത്താകെ ഡീൽ ഉയർത്തുമ്പോൾ പൊരിഞ്ഞ ത്രികോണപ്പോരുള്ള മണ്ഡലത്തിൽ കുറച്ചുകൂടി കടുപ്പിക്കുന്നു മുരളി.

തദ്ദേശതെരഞ്ഞെടുപ്പിൽ വട്ടിയൂ‍ർക്കാവിൽ ബിജെപി ഒന്നാമതെത്തിയിരുന്നു . മേയർ വിവി രാജേഷ് അടക്കമുള്ള കൗൺസിലർമാർ മണ്ഡലത്തിൽ നിന്നുള്ളവരാണ്. ബിജെപിയുടെ എ പ്ലസ് സീറ്റിൽ മെല്ലെപ്പോക്ക് ആരോപിക്കുന്ന മുരളി ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ സംശയനിഴലിലാക്കുന്നു. പല ബിജെപി നേതാക്കളും ആഗ്രഹിച്ച സീറ്റാണ്. പക്ഷെ പ്രചാരണത്തിൽ ഒരുപ്രശ്നവുമില്ലെന്ന് പറഞ്ഞ് ആർ ശ്രീലേഖ ആരോപണം തള്ളി.ഓരോവോട്ടും ത്രികോണപ്പോരിൽ നിർണായകമാണ്. ആരോപണത്തിൻറെ അപകടം മണത്താണ് വികെ പ്രശാന്ത് എല്ലാം നിഷേധിക്കുന്നത്.

Ads by Google
Thursday 26 Mar 2026 03.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google