Thursday, March 26, 2026 Last Updated 11 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Mar 2026 05.26 PM

വിദേശയാത്ര ഓഫറിൽ ഉറച്ച് സിപി ബാവ ഹാജി; ബൂത്ത് കമ്മിറ്റി ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയാൽ ഓഫര്‍ നൽകും'

യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിക്ക് നല്ല വോട്ട് വാങ്ങികൊടുക്കുന്ന മണ്ഡലം ബൂത്ത്‌ കമ്മിറ്റികൾക്ക് വിദേശ യാത്രയായിരുന്നു വാഗ്ദാനം ചെയ്തിരിക്കുന്നത്.
cp-bawa-haji

തവനൂരില്‍ യുഡിഎഫ് സ്ഥാനാർഥി വിഎസ് ജോയിയെ വിജയിപ്പിച്ചാൽ ബൂത്ത് കമ്മിറ്റിക്ക് വിദേശ യാത്രയെന്ന പ്രഖ്യാപനത്തിൽ ഉറച്ച് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാവ ഹാജി. പാർട്ടി പ്രവർത്തകർ മാത്രം പങ്കെടുത്ത സമ്മേളനമാണെന്നും ബാവ ഹാജി വ്യക്തമാക്കി.

പ്രവർത്തകർക്ക് പ്രോത്സാഹനം നൽകുക എന്ന രീതിയിലാണ് പ്രഖ്യാപനം നടത്തിയത്.ഇതിൽ സ്ഥാനാർത്ഥിക്കോ യുഡിഎഫിനോ ഒരു ഉത്തരവാദിത്വവുമില്ല.തന്‍റെ സ്വന്തം ഉത്തരവാദിത്വത്തിൽ പറഞ്ഞ കാര്യമാണത്. പറഞ്ഞതിൽ ഒരു ചട്ടലംഘനവും ഇല്ലെന്നും ബാവ ഹാജി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മലപ്പുറം തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കൂടുതൽ ലീഡ് നൽകാൻ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ബാവ ഹാജി ഓഫർ മുന്നോട്ടുവെച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിക്ക് നല്ല വോട്ട് വാങ്ങികൊടുക്കുന്ന മണ്ഡലം ബൂത്ത്‌ കമ്മിറ്റികൾക്ക് വിദേശ യാത്രയായിരുന്നു വാഗ്ദാനം ചെയ്തിരിക്കുന്നത്. ഭാരവാഹികൾക്ക് പതിനഞ്ച് ദിവസത്തെ വിദേശ യാത്രയാണ് വാഗ്ദാനം ചെയ്തതിരിക്കുന്നത്. തവനൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു പ്രഖ്യാപനം.

Ads by Google
Thursday 26 Mar 2026 05.26 PM
YOU MAY BE INTERESTED
Ads by Google
Ads by Google