Tuesday, March 24, 2026 Last Updated 1 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Mar 2026 10.05 AM

മുഖ്യമന്ത്രിയുമായുള്ള സൂപ്പര്‍സ്റ്റാറിന്റെ അഭിമുഖം: ഒഴുക്കിയത് 11.21 ലക്ഷം, പണം സര്‍ക്കാര്‍ ഫണ്ടില്‍ നിന്നെന്ന് ആക്ഷേപം

 Chief Minister  mohanlal

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ പബ്‌ളിസിറ്റി സ്റ്റണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ച മലയാളം സൂപ്പര്‍സ്റ്റാര്‍ നടന്‍ മോഹന്‍ലാലും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിന് പണം ചെലവഴിച്ചത് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന്.

'കണ്ടും മിണ്ടിയും ഇരുവര്‍' എന്ന പേരില്‍ പുറത്തിറങ്ങിയ ഈ അഭിമുഖത്തിനായി രണ്ട് ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിന് 11,21,000 രൂപയാണ് ചെലവഴിച്ചെന്നും ആരോപണം. അതേസമയം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിന് വേണ്ടി ഉപയോഗപ്പെടുത്തിയിട്ടില്ല. തിരുവല്ല സ്വദേശി റിജോ വള്ളംകുളം നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

തിരുവനന്തപുരത്ത് വെച്ച് നടന്ന ഒരു കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി തന്നെയാണ് ഇത്തരമൊരു അഭിമുഖത്തിന്റെ ആശയം മോഹന്‍ലാലിനോട് പങ്കുവെച്ചത്. അദ്ദേഹം അത് സന്തോഷപൂര്‍വ്വം സ്വീകരിക്കുകയായിരുന്നു എന്നുമാണ് വിവരം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചിത്രീകരിച്ച അഭിമുഖം പ്രശസ്ത സംവിധായകന്‍ ടി.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമറയിലാക്കിയത്. സര്‍ക്കാര്‍ഫണ്ട് ഇതിനായി ചെലവഴിച്ചത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ - സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ഹൃദ്യമായ സംഭാഷണങ്ങളാണ് അഭിമുഖത്തില്‍ ഉള്ളത്. അഭിമുഖത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് ഇത് വഴിവെച്ചിരുന്നു. അതേസമയം ഇതൊരു വെറും 'പി ആര്‍ സ്റ്റണ്ട്' മാത്രമാണെന്ന് പ്രതിപക്ഷം പരിഹസിച്ചു. സര്‍ക്കാര്‍ പണം ഉപയോഗിച്ച് പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ആരോപിച്ചു.

മോഹന്‍ലാലും പിണറായി വിജയനും തമ്മിലുള്ള ദൃഢമായ വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിലെന്നാണ് സി.പി.എം വ്യക്തമാക്കിയത്. സമാനമായ രീതിയില്‍ 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുമായും മോഹന്‍ലാല്‍ അഭിമുഖം നടത്തിയിരുന്നു. പ്രധാനമന്ത്രിയെ പുകഴ്ത്തി പോഡ്കാസ്റ്റും മോഹന്‍ലാല്‍ ഈ വര്‍ഷം നടത്തിയിയിരുന്നു.

Ads by Google
Tuesday 24 Mar 2026 10.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google