Monday, March 23, 2026 Last Updated 16 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Mar 2026 11.06 AM

2016 ല്‍ നേമത്ത് ബിജെപിയ്ക്ക് അവസരം നലകിയത് കോണ്‍ഗ്രസുമായുള്ള ഡീല്‍ ; ശബരിമലയില്‍ കൃത്യമായ ഇടപെടല്‍ നടത്തി

CPIM election

തിരുവനന്തപുരം: പാലക്കാട് ബിജെപി - സിപിഎം ഡീലെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് നേമത്തെ ബിജെപിയുടെ 2016 ലെ വിജയം ഉയര്‍ത്തി മറുപടിയുമായി മുഖ്യമന്ത്രി. കേരളത്തില്‍ ആദ്യമായി ബിജെപി നിയമസഭയില്‍ എത്തിയ 2016 ല്‍ നേമത്ത് ബിജെപിയ്ക്ക് സീറ്റ് പിടിക്കാന്‍ സാഹചര്യം ഒരുക്കിയത് കോണ്‍ഗ്രസായിരുന്നെന്നും ഇരുവരും ഉണ്ടാക്കിയ കൂട്ടുകെട്ടാണ് അവസരം നല്‍കിയെന്നും മുഖ്യമന്ത്രി.

അത് ബിജെപയുമായുള്ള കോണ്‍ഗ്രസിന്റെ ഡീലിന്റെ ഭാഗമായിരുന്നെന്നും രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീമായിട്ടാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു. വര്‍ഗ്ഗീത കൂട്ടുപിടിച്ച് പ്രതിപക്ഷം അസത്യപ്രചരണം നടത്തുകയാണെന്നും ഭരണതുടര്‍ച്ചയ്ക്ക് ജനം ഒറ്റക്കെട്ടായി അണിനിരക്കുകയാണെന്നും പറഞ്ഞു. ശബരിമല പ്രചരണവിഷയമാക്കിയാല്‍ അത് എല്‍ഡിഎഫിനെ ബാധിക്കില്ല.

ശബരിമലയില്‍ സര്‍ക്കാരിന്റേത് കൃത്യമായ നിലപാട് ആയിരുന്നെന്നും ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പത്മകുമാറിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി. എസ്‌ഐടി അന്വേഷണത്തില്‍ ബാഹ്യ ഇടപെടലില്ലെന്നും ഹൈക്കോടതി പറഞ്ഞു.

യുഡിഎഫിന്റെ ഇരുണ്ടകാലത്ത് നിന്നും കേരളത്തെ മാറ്റിയെടുത്തത് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ വന്ന സര്‍ക്കാരാണ്. ആരോഗ്യ, വിദ്യാഭ്യാസരംഗം യുഡിഎഫ് ഭരണകാലത്ത് തകര്‍ന്നിരുന്നു. 18 മാസം ക്ഷേമപെന്‍ഷനുകളും മുടങ്ങി. എന്നാല്‍ എല്‍ഡിഎഫ് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നലകി. പ്രകടനപത്രി ചവറ്റുകൊട്ടയില്‍ എറിയുന്ന സംസ്‌ക്കാരം ഇപ്പോഴില്ലെന്നും കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Ads by Google
Monday 23 Mar 2026 11.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google