തിരുവനന്തപുരം: നാടിന്റെ വികസനത്തിനായി 365 ദിവസവും 24 മണിക്കൂറും പണിയെടുക്കുന്നയാളാണ് കാട്ടാക്കടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണദാസെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
ദേശീയപാതയും റെയില്‍വേയുമായി ബന്ധപ്പെട്ടുള്ള അനേകം പ്രശ്‌നത്തില്‍ ഇടപെടുകയും പരിഹരിക്കുകയും ചെയ്തായാളാണ് കാട്ടാക്കടയിലെ ബിജെപി സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ബിജെപി സ്ഥാനാര്‍ത്ഥികള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികസമര്‍പ്പിച്ച ശേഷം നടന്ന പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ്.
കാട്ടാക്കടയുടെ ഭാവിക്കും അവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കിട്ടിയ ഏറ്റവും മികച്ച നേതാവാണ് ബി ഗോപാലകൃഷ്ണനെന്നും പറഞ്ഞു. തനിക്ക് മുന്നില്‍ വരുന്ന ദേശീയപാതയും റെയില്‍വേയുടെ വികസനവുമായി ബന്ധപ്പെട്ടും വരുന്ന പല പ്രശ്‌നങ്ങളിലും പരിഹാരത്തിനായി താന്‍ കൃഷ്ണദാസിന്റെ സഹായം തേടിയിട്ടുണ്ടെന്നും അത് അദ്ദേഹം വേണ്ടവണ്ണം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.
മൂന്നാല് മാസങ്ങള്‍ക്ക് മുമ്പ് ഇക്കാര്യം താന്‍ ഉന്നയിച്ചപ്പോള്‍ അപ്പോള്‍ മുതല്‍ അദ്ദേഹം പലകാര്യങ്ങളിലും ഇടപെട്ടു. സ്‌റ്റേഷനുകളുടെ കാര്യത്തിലൂം പുതിയ ട്രെയിനുകളുടെ കാര്യത്തിലൂം ഇടപെട്ടു. റോഡുകളില്‍ ഹൈവേയും അണ്ടര്‍പാസുകളും എത്തിക്കാന്‍ ഇടപെട്ടയാളുമാണ് പി.കെ. കൃഷ്ണദാസെന്നും പറഞ്ഞു. േകരളത്തില്‍ ഉടനീളം നാഷണല്‍ ഹൈവേയുടേയും റെയില്‍വേയുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ ഉണ്ടായതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടുകൂടി മലയിന്‍കീഴ് ജംഗ്ഷനില്‍ നിന്നും റോഡ് ഷോകൂടിയായിരുന്നു കാട്ടാക്കട മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി പി കെ കൃഷ്ണദാസിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നത്. കണ്‍വെന്‍ഷന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. വികസിത കേരളത്തിന് വേണ്ടിയിട്ടുള്ള തെരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കുന്നത്. വികസനം എന്നു പറയുന്നത് നാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും അനുഭവിക്കാന്‍ പറ്റുന്ന വികസനമാണെന്ന് പി.കെ. കൃഷ്ണദാസും പറഞ്ഞു.
ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡണ്ട് മുക്കം പാലമൂട് ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍ ഡി എ വൈസ് ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ , ശിവസേന സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍കുട്ടി,ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രന്‍ , കെപിഎംഎസ് താലൂക്ക് സെക്രട്ടറി കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മായ, പി സൗമ്യ, ബിജെപി നേതാക്കളായ, തകഴി അപ്പുക്കുട്ടന്‍, വിളവൂര്‍ക്കല്‍ ഉണ്ണി, മലയിന്‍കീഴ് രാധാകൃഷ്ണന്‍, കാട്ടാക്കട ഹരി, പേയാട് കാര്‍ത്തികേയന്‍, ദീപക്ക് വിളപ്പില്‍, കുന്നു വിള സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.