Saturday, March 21, 2026 Last Updated 16 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Mar 2026 01.57 PM

ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു ;ചിറയിന്‍കീഴില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബി.എസ് അനൂപും കോവളത്ത് ഐഎസ്‌ജെഡി വിട്ടെത്തിയ ടി.എന്‍.സുരേഷും സ്ഥാനാര്‍ത്ഥിയാകും

uploads/news/2026/03/831464/bjp-flag.gif
photo - facebook

തിരുവനന്തപുരം: തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ കരമന ജയൻ മത്സരിക്കും. അതേസമയം, നടൻ ജി. കൃഷ്ണകുമാറിനെ ഇത്തവണ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

അരുവിക്കരയിൽ നടൻ വിവേക് ഗോപനാണ് സ്ഥാനാർഥി. തിരുവനന്തപുരത്ത് കരമന ജയൻതന്നെ സ്ഥാനാർഥിയാകും. അടൂരിൽ പന്തളം പ്രതാപനും കോവളത്ത് ടി.എൻ സുരേഷുമാണ് സ്ഥാനാർഥികൾ. മാവേലിക്കരയിൽ അജിമോനും പീരുമേട് വി. രതീഷും പുതുപ്പള്ളിയിൽ രവീന്ദ്രനാഥ് വാകത്താനവും സ്ഥാനാർഥികളാകും. ചവറയിൽ കെ.ആർ. രാജേഷ്, ചടയമംഗലത്ത് ആർ.എസ്. അരുൺരാജ് , ചിറയൻകീഴ് ബി.എസ്. അനൂപ്, നെയ്യാറ്റിൻകരയിൽ എസ്. രാജശേഖരൻ നായർ എന്നിവരും സ്ഥാനാർഥികളാകും.

കോവളത്ത് 2016-ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി നിന്ന് 32,000-ല്‍ പരം വോട്ടുകള്‍ തൂത്തുവാരിയ ടി.എന്‍ സുരേഷ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മാറുമ്പോള്‍ മത്സരം പ്രവചനാതീതമാകും. ഐഎസ്‌ജെഡി വിട്ടെത്തിയ സുരേഷിന്റെ കരുത്ത് ഇടത്-വലത് മുന്നണികളുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്.

യുഡിഎഫ് പാളയത്തില്‍ വന്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ടാണ് കഴിഞ്ഞ തവണത്തെ ചിറയിന്‍കീഴ് സ്ഥാനാര്‍ത്ഥി ബി.എസ് അനൂപ് കാവിയണിഞ്ഞത്. മാരാര്‍ജി ഭവനില്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അനൂപിനെ ഷാളണിയിച്ച് സ്വീകരിച്ചതോടെ കോണ്‍ഗ്രസ് ക്യാമ്പ് ഞെട്ടി.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു അനൂപ്

Ads by Google
Saturday 21 Mar 2026 01.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google